2026ല്‍ 300 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രമായി മാറാന്‍ ഇന്ത്യ

January 25, 2022 |
|
News

                  2026ല്‍ 300 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രമായി മാറാന്‍ ഇന്ത്യ

ഇന്ത്യയില്‍ നിലവില്‍ 75 ശതകോടി ഡോളര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാനത്ത് 2026ല്‍ 300 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രമായി രാജ്യത്തെ മാറ്റാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നു. ഇലക്ട്രോണിക്സ്, ഐ ടി മന്ത്രാലയം പുറത്തിറിക്കിയ നയ രേഖയിയുടെ രണ്ടാം വാല്യത്തിലാണ് പ്രഖ്യാപനം- കേന്ദ്ര ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി സഹ മന്ത്രി എന്നിവരാന് പ്രസ്തുത നയ രേഖ പ്രകാശനം ചെയ്തത്.

നിലവില്‍ ഇലക്ട്രോണിക്സ് കയറ്റുമതി മൂല്യം 15 ശതകോടി യുഎസ് ഡോളറാണ്. 2026 ല്‍ ഇത് 120 ശതകോടി ഡോളറിയായി വര്‍ധിപ്പിക്കാനാണ് ശ്രമം. ആഭ്യന്തര വിപണി നിലവില്‍ 65 ശത കോടി ഡോളറില്‍ നിന്ന് അടുത്ത 5 വര്‍ഷത്തില്‍ 180 ശതകോടി ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 6 വര്‍ഷത്തേക്ക് 17 ശതകോടി ഡോളര്‍ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി യിലൂടെ സെമിക്ണ്ടക്ടര്‍ രൂപ കല്പന , നിര്‍മ്മാണം, ഐ ടി ഹാര്‍ഡ് വെയര്‍,ഘടകങ്ങള്‍ എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കും.

മൊബൈല്‍ ഫോണുകള്‍, ഐടി ഹാര്‍ഡ്വെയര്‍ (ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍), കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് (ടിവി, ഓഡിയോ), വ്യാവസായിക ഇലക്ട്രോണിക്‌സ്, ഓട്ടോ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക് ഘടകങ്ങള്‍, എല്‍ഇഡി ലൈറ്റിംഗ്, സ്ട്രാറ്റജിക് ഇലക്ട്രോണിക്‌സ്, പിസിബിഎ, ടെലികോം ഉപകരണങ്ങള്‍ എന്നിവ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ 30 ശതകോടി യുഎസ് ഡോളറില്‍ നിന്ന്, വാര്‍ഷിക ഉല്‍പ്പാദനം 100 ശതകോടി യുഎസ് ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്ന മൊബൈല്‍ നിര്‍മ്മാണം - ഈ വളര്‍ച്ചയുടെ ഏകദേശം 40% വരും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved