
“ഈ ശൈത്യകാലത്ത് ഞാൻ ദി ഇന്റലിജന്റ് ഇൻവെസ്റ്റർ എന്ന പുസ്തകം വായിച്ചു. കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്ത് എങ്ങനെ പണമുണ്ടാക്കാം എന്ന് മനസ്സിലാക്കി. എണ്ണ വില കുറഞ്ഞ് ബാരലിന് 20 ഡോളർ എന്ന ആകർഷകമായ നിലയിലെത്തിയ സമയത്ത് ഞാൻ വാങ്ങി. ഞാൻ ഒരു നല്ല നിക്ഷേപം നടത്തുന്നുവെന്ന് കരുതി.” ഷെർവുഡ് എലിമെന്ററി സ്കൂൾ സൂപ്രണ്ട് മാർക്ക് ഹിൽട്ടന്റെ വാക്കുകളാണിത്.
45 കാരനായ മാർക്ക് ഹിൽട്ടൺ പത്തുവർഷമായി മിസോറിയിലെ സെന്റ് ലൂയിസിലെ ഷെർവുഡ് പ്രാഥമിക വിദ്യാലയത്തിന്റെ സൂപ്രണ്ടാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ മാർക്ക് ഹിൽട്ടൺ ഷെർവുഡിന്റെ ഫണ്ടുകളിൽ നിക്ഷേപങ്ങൾ നടത്തി വരുന്നു. ദി ഇന്റലിജന്റ് ഇൻവെസ്റ്റർ വായിച്ച ശേഷം ഹിൽട്ടൺ ഈ വർഷം ഷെർവുഡിന്റെ നിക്ഷേപ തന്ത്രങ്ങൾ മാറ്റുകയായിരുന്നു.
“കഴിഞ്ഞ ശൈത്യകാലത്ത് ഞാൻ ദി ഇന്റലിജന്റ് ഇൻവെസ്റ്റർ മൂന്ന് തവണ വായിച്ചു. ഞാൻ ഒരു വിദഗ്ദ്ധ സ്റ്റോക്ക് പിക്കറാണെന്ന് കരുതി. എണ്ണ വില ബാരലിന് 20 ഡോളറായി തകർന്നപ്പോൾ ഞാൻ പത്ത് ദശലക്ഷം ബാരൽ വാങ്ങി. ”
സാമ്പത്തിക തകർച്ചയ്ക്ക് തൊട്ടുമുമ്പ് എസ് ആന്റ് പി 500 കുറച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ ഷെർവുഡിന്റെ മൂല്യം ഇരട്ടിയാക്കിയതായി ഹിൽട്ടൺ പറഞ്ഞു. അന്ന് താനൊരു പ്രതിഭയായതായി തോന്നിയെന്ന് മാർക്ക് പറഞ്ഞു. അതിന് ശേഷമാണ് എണ്ണയിലേക്ക് പോയത്. എന്നാൽ അത് ഞാൻ എടുത്ത ഏറ്റവും മോശമായ തീരുമാനമായിരുന്നു. കരാറുകളുടെ കാലാവധി കഴിയുമ്പോൾ ഈ ബാരലുകൾ കൈവശം വയ്ക്കണമെന്ന് എനിക്കറിയില്ലായിരുന്നു എന്നും ഹിൽട്ടൺ ഇപ്പോൾ പറയുന്നു.
10 ദശലക്ഷം ബാരൽ എണ്ണയുടെ കരാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഷെർവുഡ് എലിമെന്ററി സ്കൂളിന് ഇപ്പോൾ ഉണ്ട്. “ഈ എണ്ണ ഞങ്ങൾ എവിടെ വയ്ക്കുമെന്ന് എനിക്കറിയില്ല. സ്കൂളിൽ 200,000 ബാരൽ ഇടാമെന്ന് ഞാൻ കരുതുന്നു. പക്ഷേ അതിനുശേഷം എന്തുചെയ്യണമെന്ന് എനിക്കറിയില്ല" - ഹിൽട്ടൺ ലജ്ജയോടെ തല താഴ്ത്തി പറയുന്നു. നിലവിൽ ഷെർവുഡ് എലിമെന്ററി സ്കൂൾ ഹിൽട്ടന്റെ അശ്രദ്ധമായ നിക്ഷേപ തീരുമാനത്തിന്റെ പേരിൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഷെർവുഡ് എലിമെന്ററിക്ക് 10 ദശലക്ഷം ബാരൽ എണ്ണ സംഭരിക്കാൻ കഴിയുന്ന എന്തെങ്കിലും ആശയങ്ങളുണ്ടെങ്കിൽ അവരെ അറിയിക്കാനും അഭ്യർത്ഥിക്കുകയാണ്.
എണ്ണ വിലയിലുണ്ടായ ഇടിവ് ഹിൽട്ടണെപ്പോലെ നിരവധി ജീവിതങ്ങളെയാണ് പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. അതിൽ സംരംഭ നഷ്ടങ്ങൾ മുതൽ തൊഴിൽ നഷ്ടങ്ങൾ വരെയുണ്ട്. ഇന്ന് യുഎസ് ക്രൂഡ് വിലയിടിവിന് പിന്നാലെ ബ്രന്റ് ക്രൂഡ് വിലയും കുത്തനെ ഇടിഞ്ഞ് 2001ലെ നിലവാരത്തിന് താഴെയെത്തി.
ബാരലിന് 16.84 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമുണ്ടായപ്പോഴാണ് ബ്രന്റ് ക്രൂഡ് വില ഇത്രയും താഴ്ന്നത്. മൈനസ് നിലവാരത്തിലെത്തിയ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 11.24 നിലവാരത്തിലേയ്ക്ക് തിരിച്ചുകയറി. ബ്രന്റ് ക്രൂഡ് പ്രധാനമായും ഉത്പാദിപ്പിക്കുന്ന പശ്ചിമേഷ്യയും റഷ്യയും വിലയിലെ തകര്‍ച്ചയില്‍ ആശങ്കപ്രകടിപ്പിച്ചു. പ്രധാനമായും എണ്ണയുത്പാദനത്തെ ആശ്രയിച്ചുകഴിയുന്നവയാണ് ഈ രാജ്യങ്ങള്‍. 2008 ജൂലായില്‍ എണ്ണവില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 147 ഡോളറിലെത്തിയിരുന്നു. അവിടെനിന്നാണ് 16 ഡോളറിലേയ്ക്കുള്ള വീഴ്ച.