
മുംബൈ: മുകേഷ് അംബാനി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് നേട്ടം കൊയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ കമ്പനികള്‍ വന്‍ നേ്ട്ടം കൊയ്ത് മുന്നേറുന്നതിന്റെ ഫലമായാകും വന്‍ നേ്ട്ടത്തിലെകത്തുക. തങ്ങളുടെ ബിസനസ് പ്രവര്‍ത്തനം വിപുലീകരിക്കുക, ഇ-കൊമേഴ്‌സ് വ്യാപാരത്തിലേക്കുള്ള ചുവടുവയ്പ്പ് എ്ന്നിവ മുന്‍നിര്‍ത്തിയാണ് കമ്പനി റെക്കോര്‍ഡ് നേട്ടം കൊയ്യുക. അടുത്ത 24 മാസത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യം 200 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലയ്ഞ്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാകും റിലയന്‍സ് ഇന്‍ഡസ്ട്രീസെന്നാണ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. കമ്പനിയുടെ മൂല്യം 14.27 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ 122 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണി മൂല്യമായി കണക്കാക്കിയിട്ടുള്ളത്.
മൊബൈല്‍ പോയിന്റ് ഒഫ് സെയില്‍ (എം.പി.ഒ.എസ്) ആശയവുമായി അസംഘടിത മേഖലയിലെ കിരാന സ്റ്റോറുകളെ ബന്ധിപ്പിച്ച് തുടക്കമിടുന്ന ഇ-കൊമേഴ്‌സ് സംരംഭം, മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള എസ്.എം.ഇ സംരംഭം, ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്, ഡിജിറ്റല്‍ അഡ്വര്‍ടൈസിംഗ് തുടങ്ങിയ സംരംഭങ്ങളെല്ലാം റിലയന്‍സിന്റെ മൂല്യവും പ്രവര്‍ത്തനവും ശക്തിപ്പെടുമെന്നാണ് അഭിപ്രായം. രാജ്യത്തെ ഏറ്റവും വലിയ ടെികോം കമ്പനിയായ റിലയന്‍സ ജിയോ, പെട്രോ കെമിക്കല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളെല്ലാം നിലവില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് മുന്നേറുന്നത്.
റിലയന്‍സ് ജിയോ നിലവില്‍ ഉപഭോക്തൃ അടിത്തറയിലടക്കം വന്‍ മുന്നേറ്റമാണ് ഇതിനകം തന്നെ നടത്തിയിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്ന് കൈവരിക്കുന്ന പ്രതിമാസ വരുമാനം ശരാശരി 151 രൂപയില്‍ നിന്ന് 177 രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എംപിഒഎസ് വഴി കിരാന സ്റ്റോറുകളിലൂടെ പ്രതിമാസ വരുമാനം 750 രൂപ കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.