
മുംബൈ: ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് എന്ന കമ്പനിയും ഇന്ത്യയിലേക്ക്. അതിവേഗ ഇന്റര്‍നെറ്റ് സേവനമെന്ന വാഗ്ദാനവുമായാണ് വമ്പന്‍ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവ്. സ്‌പേസ് എക്‌സിന് കീഴിലാണ് ഇലോണ്‍ മസ്‌ക്കിന്റെ അഭിമാന സംരംഭമായ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം.
പരമ്പരാഗത സാറ്റലൈറ്റുകളേക്കാള്‍ 60 മടങ്ങ് അടുത്ത് നിന്ന് ഭൂമിയിലേക്ക് മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയും എന്നതാണ് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ മേന്മയായി കമ്പനി അവകാശപ്പെടുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ. അതിനാല്‍ തന്നെ പ്രവര്‍ത്തന രംഗത്ത് വന്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് കമ്പനി ഇന്ത്യയിലേക്ക് വരുന്നത്.
അടുത്ത വര്‍ഷം ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ ലക്ഷ്യം. എന്നാല്‍, കൃത്യമായ തീയതി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാവും തുടക്കത്തില്‍ പ്രവര്‍ത്തനം. പ്രീ ബുക്കിങ് ആരംഭിച്ചതിനാല്‍ സ്റ്റാര്‍ലിങ്കിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഉപഭോക്താക്കള്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും.