കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇലോണ്‍ മസ്‌ക് ദാനം ചെയ്തത് 5.7 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍

February 15, 2022 |
|
News

                  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇലോണ്‍ മസ്‌ക് ദാനം ചെയ്തത് 5.7 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍

ബിസിനസ് ലോകത്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്തമാതൃകയുമായി ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഇലോണ്‍ മസ്‌ക്. 5.7 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന 50,44,000 ഓഹരികളാണ് ലോകത്തിലെ കാര്‍ നിര്‍മാതാക്കളില്‍ വമ്പനായ ഇലോണ്‍ മസ്‌ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കിയത്. 2021 നവംബര്‍ 19 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായാണ് ഇത്രയും ഓഹരികള്‍ സംഭാവന നല്‍കിയതെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ചില്‍ കമ്പനി സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം നവംബര്‍ 18 ലെ ഓഹരി വില അനുസരിച്ച് സംഭാവനയായി നല്‍കിയ ഓഹരികളുടെ മൂല്യം 5.74 ബില്ല്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, എന്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഓഹരികള്‍ സംഭാവനയായി നല്‍കിയതെന്ന് ഫയലിംഗില്‍ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയാണിത്. കൂടാതെ, ഇതിന്റെ ഫലമായി നികുതിയിനത്തിലും ഇലോണ്‍ മസ്‌കിന് ഇളവുകള്‍ ലഭിച്ചേക്കും. കഴിഞ്ഞവര്‍ഷം ഇലോണ്‍ മസ്‌ക് 16.4 ബില്ല്യണ്‍ ഓഹരികള്‍ വില്‍പ്പനയിലൂടെ കൈമാറിയിരുന്നു. ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് അഭിപ്രായം ചോദിച്ചറിഞ്ഞ ശേഷമാണ് 10 ശതമാനത്തോളം ഓഹരികള്‍ അദ്ദേഹം കൈമാറിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved