ടെസ്ലയിലെ 1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്

November 11, 2021 |
|
News

                  ടെസ്ലയിലെ 1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്

ടെസ്ല ഇല്ക്ട്രിക് കാര്‍ കമ്പനിയിലെ 1.1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് ഇലോണ്‍ മസ്‌ക്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനായ മസ്‌ക് ടെസ്ലയുടെ സിഇഒ കൂടിയാണ്. ഏകദേഷം 930,000 ഓഹരികളാണ് മസ്‌ക് വിറ്റത്. ഇപ്പോഴും ടെസ്ലയുടെ 70 ദശലക്ഷത്തിലധികം ഓഹരികള്‍ മസ്‌കിന്റെ കൈവശം ഉണ്ട്. ഏകദേശം 183 ബില്യണ്‍ ഡോളറാണ് ഈ ഓഹരികളുടെ മൂല്യം.

കഴിഞ്ഞ ആഴ്ച ടെസ്ലയിലെ 10 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ് മസ്‌ക് ട്വിറ്റര്‍ പോള്‍ നടത്തിയിരുന്നു. 3,519,252 പേരാണ് പോളില്‍ പങ്കെടുത്തത്. അതില്‍ 57.9 ശതമാനം പേരും മസ്‌കിന്റെ ഓഹരി വില്‍പ്പനയെ അനുകൂലിച്ചിരുന്നു. ശതകോടീശ്വരന്മാരുടെ മൂലധന നേട്ടത്തില്‍ നികുതി ചുമത്താനായി അമേരിക്കന്‍ ഭരണകൂടം നടപടി സ്വീകരിക്കുന്നുണ്ട്. വ്യക്തിഗത നികുതി അടയ്ക്കാനാണ് മസ്‌ക് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. നേരത്തെ എലോണ്‍ മസ്‌കിന്റെ സഹോദരന്‍ കിംബാല്‍ മസ്‌ക് ടെസ്ലയിലെ 88,500 ഓഹരികള്‍ വിറ്റിരുന്നു.

Read more topics: # tesla, # ടെസ്‌ല,

Related Articles

© 2025 Financial Views. All Rights Reserved