
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ മറികടന്ന് ടെസ്‌ലയുടെയും സ്പെയ്സ് എക്സിന്റെയും മേധാവി ഇലോണ്‍ മസ്‌ക്. 100 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് ലോക കോടീശ്വര പട്ടികയില്‍ മസ്‌ക് മൂന്നാമതായത്. ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടായത്.
7.6 ബില്യണ്‍ ഡോളറിന്റെ അധികനേട്ടമാണ് കഴിഞ്ഞ രണ്ടുദിവസംകൊണ്ട് മസ്‌കിന് ലഭിച്ചതെന്ന് ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് സൂചിക വ്യക്തമാക്കുന്നു. 2020ല്‍മാത്രം ഇലോണ്‍ മസ്‌കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 82.1 ബില്യണ്‍ ഡോളറാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ ഇടയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ വ്യക്തിയും ഇദ്ദേഹം തന്നെ.