ലോകത്താകമാനം ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനുള്ള തയാറെടുപ്പില്‍ ഇലോണ്‍ മസ്‌ക്

June 30, 2021 |
|
News

                  ലോകത്താകമാനം ബ്രോഡ്ബാന്‍ഡ് സേവനം നല്‍കാനുള്ള തയാറെടുപ്പില്‍ ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഓഗസ്റ്റോടെ ലോകത്താകമാനം ബ്രോഡ്ബാന്‍ഡ് സേവനം നല്‍കും. ഇതിനായി സ്പേസ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ് കോര്‍പറേഷന്‍ 1,500 ലധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകഴിഞ്ഞു. 500നും ആയിരം കോടി ഡോളറിനുമിടയിലാണ് ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. 

2000 കോടി ഡോളറിലധികം അതിന്റെ പരിപാലനചെലവിനായി വേണ്ടിവരുമെന്നും മസ്‌ക് പറയുന്നു. നിലവില്‍ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വര്‍ധിപ്പിക്കുമെന്നും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തി. സാമ്പ്രദായിക ഫൈബര്‍, വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യവാസംകുറഞ്ഞ അന്റാര്‍ട്ടിക്ക പോലുള്ള ധ്രുവപ്രദേശങ്ങളില്‍പോലും സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഇലോണ്‍ മസ്‌കിന്റെ സംഘം.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved