സ്‌പേസ് ടൂറിസത്തിന് ഇലോണ്‍മസ്‌കും സ്‌പേസ് അഡ്വഞ്ചേഴ്‌സും കൈകോര്‍ക്കുമ്പോള്‍!

February 20, 2020 |
|
News

                  സ്‌പേസ് ടൂറിസത്തിന് ഇലോണ്‍മസ്‌കും സ്‌പേസ് അഡ്വഞ്ചേഴ്‌സും കൈകോര്‍ക്കുമ്പോള്‍!

ന്യൂയോര്‍ക്ക്: സാഹസിക യാത്രികരെ ഭൂമി ചുറ്റിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് പുതിയ പങ്കാളിത്തം സ്ഥാപിച്ചു. വാഷിങ്ടണിലെ സ്‌പേസ് ടൂറിസം കമ്പനിയായ സ്‌പേസ് അഡ്വഞ്ചേഴ്‌സുമായാണ് കരാറൊപ്പുവെച്ചിരിക്കുന്നത്. 2001നും 2009നും ഇടയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എട്ടോളം വിനോദസഞ്ചാര യാത്രകളാണ് സ്‌പേസ് അഡ്വഞ്ചേഴ്‌സ് നടത്തിയത്. സ്‌പേസ് എക്‌സിന്റെ ക്രൂഡ്രാഗണ്‍ സ്‌പേക്‌സ്‌ക്രാഫ്റ്റില്‍ നാലു പേരടങ്ങുന്ന സംഘത്തെ അയക്കാനുള്ള പദ്ധതിയിലാണ് സ്‌പേസ് അഡ്വഞ്ചേഴ്‌സിന്റെ സഹായം ലഭ്യമാക്കുക. അടുത്ത വര്‍ഷം അവസാനത്തോടു കൂടിയോ 2022ലോ യാത്ര സംഘടിപ്പിക്കാനാണ് നീക്കം. നൂറ് ദശലക്ഷം ഡോളറാണ് പദ്ധതിയുടെ ചെലവ് .

നാസയിലെ ശാസ്ത്രജ്ഞന്‍മാരുടെ സഞ്ചാരത്തിനായി വികസിപ്പിച്ച വാഹനമാണ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂള്‍. ബഹിരാകാശ നിലയത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി ഉയരത്തില്‍ യാത്രക്കാരെ എത്തിക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സ്‌പേസ് അഡ്വഞ്ചേഴ്‌സ് പ്രസിഡന്റ് ടോം ഷെല്ലി വ്യക്തമാക്കി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഓര്‍ബിറ്റ്. എന്നാല്‍ സ്‌പേസ് അഡ്വഞ്ചേഴ്‌സ് മിഷന്റെ കൃത്യമായ ഉയരം സ്‌പേസ്എക്‌സാണ് തീരുമാനിക്കുന്നതെന്നും ഷെല്ലി കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്നതിനായാണ് ക്യാപ്‌സൂള്‍ രൂപകല്‍പ്പന ചെയ്തത്. വെറും ഒന്‍പത് സ്‌ക്വയര്‍മീറ്റര്‍ വോളിയത്തിലുള്ള ക്യാപ്‌സൂളില്‍ ഉറങ്ങുന്നതിനും ബാത്ത്‌റൂം സൗകര്യം അടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്ഥലമുണ്ടാകില്ല.

ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചായിരിക്കും യാത്രക്ക് അയക്കാന്‍ സ്‌പേസ് അഡ്വഞ്ചേഴ്‌സ് പദ്ധതിയിട്ടിരുന്നുവെങ്കിലും ആ ഉദ്യമം പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.12 വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ രണ്ട് വിനോദസഞ്ചാരികളെ റഷ്യന്‍ റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്ക് ഇവര്‍ അയക്കാനിരിക്കുകയാണ്. ബഹിരാകാശ വിനോദസഞ്ചാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് രണ്ട് കമ്പനികളാണ് റിച്ചാര്‍ഡ് ബ്രാന്‍സണിന്‍രെ വിര്‍ജിന്‍ ഗ്യാലക്ടികും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും . 80 കി.മീ,100 കി.മീ പരിധിയില്‍ യാത്ര നടത്തുന്നതിനായി വാഹനങ്ങള്‍ വികസിപ്പിക്കുകയാണ് ഇരു കമ്പനികളും . 2000ല്‍ വില്‍പ്പന തടുങ്ങുമ്പോള്‍ വിര്‍ജിനിലെ ടിക്കറ്റ് വിലയുടെ തുടക്കം 250,000 യുഎസ് ഡോളറാണ്. യുഎസ് ബഹിരാകാശ യാത്രക്കാരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നതിനായി ബോയിങ്ങും ക്രൂക്യാപ്‌സൂള്‍ വികസിപ്പിക്കുന്നുണ്ട്. സ്‌പേസ് എക്‌സിനെ പോലെ വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കാന്‍ ബോയിങ് പദ്ധതിയിട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഡിസംബറില്‍ ചില തകരാറുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. വിനോദ സഞ്ചാരികളെയും കൊണ്ട് യാത്ര നടത്തുന്നതിന് മുമ്പായി ക്രൂ ഡ്രാഗണ്‍ നാസ പരിശോധിച്ച് സര്‍ട്ടിഫിക്കേഷന്‍ നല്‍കണം. ഇത് അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്‌പേസ് അഡ്വഞ്ചേഴ്‌സിനൊപ്പം നടത്തുന്ന വിനോദ ബഹിരാകാശ മിഷന്‍ ചരിത്രത്തില്‍ ഇടം നേടും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved