
ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ചിലവുകള്‍ കുറക്കുകയെന്നതാണ് തീരുമാനം. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ തീരുമാനത്തെ ഗൗരവത്തോടെയാണ് വ്യാവസായിക പ്രമുഖര്‍ ഉറ്റുനോക്കുന്നത്. കമ്പനിക്ക് മുന്‍വര്‍ഷത്തേക്കാള്‍ ലാഭം നേടാനാകാത്തത് മൂലമാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. വരുമാനത്തില്‍ വര്‍ധനവുണ്ടായതായി കമ്പനി അധികൃതര്‍ ഇപ്പോള്‍ അവകാശപ്പെടുന്നുമുണ്ട്.
നവംബറിലെ ചില കണക്കുകള്‍ പരിശോധിച്ചാല്‍ എമിറേറ്റ്‌സിന്റെ ലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ടില്‍ (half year report) 48.9 ബില്യണ്‍ ദിര്‍ഹം വരുമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലാഭത്തില്‍ വന്‍ ഇടിവാണ് 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 226 മില്യണ്‍ ദിര്‍ഹമായി കുറഞ്ഞുവെന്നാണ് കണക്കുകളിലൂടെ സൂചിപ്പിക്കുന്നത്.
എണ്ണ വിലയിലുള്ള മാറ്റങ്ങളും, കറന്‍സി വിനിമയത്തിലുള്ള ചാഞ്ചാട്ടവുമെല്ലാം പ്രതീക്ഷച്ച രീതിയില്‍ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം വരുമാനത്തില്‍ വര്‍ധനവുണ്ടായത് എമിറേറ്റ്‌സ് അല്‍പമെങ്കിലും ആശ്വസിക്കാനുള്ള വകയുണ്ടെന്നാണ് വിലയിരുത്തല്‍. സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന കാര്യത്തിലാണ് എമിറേറ്റ്‌സിന് കൂടുതല്‍ ചിലവുകള്‍ ഉണ്ടാകുന്നത്. ചിലവുകള്‍ ഇക്കാര്യത്തില്‍ ചുരുക്കിയാല്‍ പ്രതീക്ഷിച്ച രീതിയില്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്നാണ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹ്്മദ് ബിന്‍ സഈദ് പറയുന്നത്.