യുകെയില്‍ തൊഴിലവസരങ്ങള്‍ കുത്തനെ വര്‍ധിച്ചു

August 19, 2021 |
|
News

                  യുകെയില്‍ തൊഴിലവസരങ്ങള്‍ കുത്തനെ വര്‍ധിച്ചു

വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരം. യുകെയില്‍ തൊഴിലവസരങ്ങള്‍ കുത്തനെ വര്‍ധിച്ചു. രാജ്യത്തെ തൊഴില്‍ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തേയ്ക്കുവരുന്ന ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ നിരവിധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ആളുകളുടെ വേതനം കോവിഡിനു മുമ്പുള്ള നിലയിലേക്ക് എത്തി തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. അതിനാല്‍ തന്നെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉടന്‍ തന്നെ അടിസ്ഥാന നിരക്കുകള്‍ ഉയര്‍ത്തുമെന്നും സൂചനയുണ്ട്.

ജൂണ്‍- ജൂലൈ മാസത്തില്‍ മാസശമ്പളക്കാരുടെ എണ്ണം 1.82 ലക്ഷം വര്‍ധിച്ച് 2.89 കോടിയിലെത്തി. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ നിരക്കുകള്‍ ഇനിയും മെച്ചപ്പെടുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. വിദേശത്തു ജോലിക്കായി ശ്രമിക്കുന്ന ഇന്ത്യക്കാര്‍ക്കടക്കം സുവര്‍ണാവസരമാണിത്. തൊഴില്‍ നിരക്കിനൊപ്പം വേതനത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്നതാണു ശ്രദ്ധേയമായ മറ്റൊരു കാര്യം. വേതനത്തിലെ വര്‍ധന 7.4- 8.8 ശതമാനം വരെയാണ്. വരുമാനം വര്‍ധിച്ചാല്‍ വിപണികളിലെ ചെലവഴിക്കല്‍ തോത് വര്‍ധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.

മേയ്- ജൂലൈ കാലയളവില്‍ യു.കെയില്‍ തൊഴിലവസരങ്ങള്‍ മുന്‍പാദത്തെ അപേക്ഷിച്ച് 2.9 ലക്ഷം വര്‍ധിച്ച് 9.53 ലക്ഷത്തിലെത്തി. 2001ല്‍ തൊഴില്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്നു ബ്രിട്ടീഷ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത്. ആര്‍ട്സ്, വിനോദം, ഭക്ഷ്യവിതരണം എന്നീ മേഖലകളിലാണ് തൊഴില്‍ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്നു പഠന ആവശ്യങ്ങള്‍ക്കായി വിദേശത്തു പോകുന്നവരുടെ പ്രധാന വരുമാന മാര്‍ഗങ്ങളാണ് ഈ മേഖലകള്‍. പഠനച്ചെലവുകള്‍ കണ്ടെത്തുന്നതിനും അവിടത്തെ താമസച്ചെലവുകള്‍ക്കും ബഹുഭൂരിപക്ഷം ആളുകളും വിശ്രമവേളകളില്‍ തൊഴില്‍ നോക്കുന്നുണ്ട്.

Read more topics: # UK, # യുകെ,

Related Articles

© 2025 Financial Views. All Rights Reserved