
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 ആകുമ്പോഴേക്കും ഇന്ത്യയില്‍ 50,000 ത്തിലധികം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുമെന്നും, ആഗോളലത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നും കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയാല്‍ വ്യക്തമാക്കി. നിലവില്‍ 21,000 സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളാണ് രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ കാര്യത്തില്‍ അതിവേഗ വളര്‍ച്ചയാണ് നിലവില്‍ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വ്യവസായമേഖലയില്‍ രാജ്യത്ത് വന്‍ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. വ്യവസായ മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും, പിയൂഷ് ഗോയാല്‍ വ്യക്തമാക്കി.
അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണം നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2024 ല്‍ സറ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.റസ്റ്റോറന്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിക്കുമെന്നും വ്യക്തമാക്കി.