ഡെബിറ്റ് കാര്‍ഡ് വേണ്ട, ഇനി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ സേവനങ്ങള്‍ ലഭ്യമാകും

March 12, 2022 |
|
News

                  ഡെബിറ്റ് കാര്‍ഡ് വേണ്ട, ഇനി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ സേവനങ്ങള്‍ ലഭ്യമാകും

ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇനി യുപിഐ സേവനങ്ങള്‍ ലഭ്യമാകും. ഇത്രയും നാള്‍ യുപിഐ ആക്ടീവാക്കാന്‍ ഡെബിറ്റ് കാര്‍ഡ് വേണമായിരുന്നു. ഇനി ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും യുപിഐ ആക്ടീവാക്കാം. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിനു വേണ്ടി  നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഉപഭോക്താവിന്റെ ഫോണില്‍ യുപിഐ ആക്ടീവാക്കാന്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ആധാര്‍ നമ്പറും അതിനുശേഷം ലഭിക്കുന്ന ഒടിപിയും നല്‍കിയാല്‍ മതി. ഇതിന് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും ഒന്നായിരിക്കണം.മിക്ക ബാങ്കുകളും ഉപഭോക്താവിന്റെ വിവരങ്ങള്‍ ഉറപ്പാക്കാന്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളാണ് ചോദിക്കാറ്.

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പ്രകാരം രാജ്യത്ത് 45 കോടിയിലധികം പേര്‍ക്ക് ബാങ്ക് അക്കൗണ്ടുണ്ട്. ഇതില്‍ 30 കോടിയിലധികം പേര്‍ ഗ്രാമ പ്രദേശങ്ങളിലുള്ളവരാണ്. ഡെബിറ്റ് കാര്‍ഡുള്ളവര്‍ 31.4 കോടിയോളം പേരാണ്. ഈ സേവനം വരുന്നതോടെ ബാക്കിയുള്ള ജനങ്ങള്‍ക്കും യുപിഐ സേവനം ലഭ്യമാകും. കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ഫീച്ചര്‍ ഫോണുകളിലും യുപിഐ സേവനം ലഭ്യമാക്കിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved