രണ്ടായിരം നോട്ടുകള്‍ അസാധുവാക്കുക ലക്ഷ്യം; നടപടിയുടെ ഭാഗമായി എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നീക്കം ചെയ്യും; ഇനി എടിഎമ്മുകളില്‍ നിറയുക അഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രം; 2000 രൂപാ നോട്ട് ഘട്ടം ഘട്ടമായി അസാധുവാക്കിയേക്കും

February 27, 2020 |
|
News

                  രണ്ടായിരം നോട്ടുകള്‍ അസാധുവാക്കുക ലക്ഷ്യം; നടപടിയുടെ ഭാഗമായി എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നീക്കം ചെയ്യും; ഇനി എടിഎമ്മുകളില്‍ നിറയുക അഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രം; 2000 രൂപാ നോട്ട് ഘട്ടം ഘട്ടമായി അസാധുവാക്കിയേക്കും

ന്യൂഡല്‍ഹി:  രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് ഉയര്‍ന്ന മൂല്യമുള്ള 2000 ത്തിന്റെ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു. നോട്ടുനിരോധിക്കലിന് ശേഷം രാജ്യത്തെ കറന്‍സികളുടെ രാജാവായ 2000 നോട്ടുകള്‍ ഇനി എടിഎമ്മുകളില്‍ ലഭ്യമാകില്ലെന്നാണ്  ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും ഒന്നടങ്കം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  പകരം രാജ്യത്തെ വിവിധ എടിഎമ്മുകളില്‍ ഇനി അഞ്ഞൂറിന്റെ നോട്ടുകളായിരിക്കും ലഭിക്കുക. 

അതേസമയം  200 ന്റെയും നൂറിന്റെയും നോട്ടുകള്‍ ഉണ്ടാകും.  എന്നാല്‍ രണ്ടായിരം നോട്ടുകള്‍ നിറക്കുന്ന കള്ളികളില്‍ (Cassettes) 500 ന്റെ നോട്ടുകളാകും നിറയുക.  മാത്രമല്ല ഈ സ്ഥാനത്തേക്ക് 500 ന്റെ നോട്ടുകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടകള്‍ രാജ്യത്തെ ബാങ്കുകള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇത് പൂര്‍ത്തീകരിക്കാന്‍  ഒരുവര്‍ഷമെങ്കിലും കാ്ത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം എടിഎമ്മില്‍ നിന്ന രാജ്യത്തെ ഉയര്‍ന്ന നോട്ടുകള്‍ ഒഴിവാക്കിയാലും അസാധുവാകില്ല. 

എന്നാല്‍ 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ ആയിരിക്കില്ല 2000 രൂപയുടെ കാര്യത്തില്‍ എടുക്കുക. പകരം ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള നീക്കമാകും 2000 രൂപയുടെ കാര്യത്തില്‍ കേന്ദ്രം ഏറ്റെടുത്തേക്കുക.  എന്നാല്‍  2000 നോട്ടുകള്‍ ഏറെക്കാലം വിപണിയില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റുന്ന നടപടികളിലൂടെ റിസര്‍വ്വ് ബാങ്കിന്റെ പക്കലിലേക്ക് തിരിച്ചെത്തിക്കും.

Related Articles

© 2025 Financial Views. All Rights Reserved