പത്ത് കല്‍ക്കരി പദ്ധതികള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി; 2024 ഓടെ ഒരു ബില്യണ്‍ ടണ്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം

January 10, 2020 |
|
News

                  പത്ത് കല്‍ക്കരി പദ്ധതികള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി;  2024 ഓടെ ഒരു ബില്യണ്‍ ടണ്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് കല്‍ക്കരി പദ്ധതികള്‍ക്ക് പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതി  നല്‍കിയതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 160 മില്യണ്‍ ടണ്‍ ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുള്ള കല്‍ക്കരി ഖനന പദ്ധതിക്കാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. 31 മില്യണ്‍ ടണ്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള നാല് വാഷറീസ് (കല്‍ക്കരി ശുദ്ധീകരണ ശലയാക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെനന്നാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരം.  കല്‍ക്കരി  ഉത്്പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ അനുമതി. 

രാജ്യത്താകെ 23 കല്‍ക്കരി പദ്ധതികളില്‍  14 പദ്ധതികള്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.  ഇതില്‍  കോള്‍  ഇന്ത്യയുടെ ഏഴ് ഖനന പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയതില്‍ ഏറെയും.  അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഖനനപദ്ധതികള്‍ ശക്തിപ്പെടുത്തുകയും ഉത്പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യം.  

അടുത്ത വര്‍ഷം കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉത്പ്പാദനം 14 ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഏകദേശം 750 മില്യണ്‍ ടണ്ണാക്കി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യനടുന്നത്.  അതേസമയം കോള്‍ ഇന്ത്യയുടെ നിവിലെ കല്‍ക്കരി ഉത്പ്പാദനം  660  മില്യണ്‍ ടണ്ണാണെന്നാണ് റിപ്പോര്‍ട്ട്.  2024 ഓടെ ഒരു ബില്യണ്‍  ടണ്ണിലേക്ക് ഉത്പ്പാദനം ഉയര്‍ത്താനുള്ള ശ്രമമാണ് കമ്പനി ഇപ്പോള്‍  നടത്തുന്നത്.  

നിലവില്‍ പരിസ്ഥി മന്ത്രാലയം അനുമതി  നല്‍കിയതില്‍  ചത്തീസ്ഗണ്ഡിലെ സൗത്ത് എസ്റ്റേന്‍ കോള്‍ഫീള്‍ഡ് പദ്ധതിക്ക് ആണ്. ഏകദേശം 62.5 മില്യണ്‍  ടണ്‍  കല്‍ക്കരി ഉത്പ്പാദിപ്പിക്കന്‍ ശേഷിയുള്ള പദ്ധതികളിലൊന്നാണിത്. രാജ്യത്തെ ഊര്‍ജ  ആവശ്യകതയുടെ പ്രധാന പങ്ക് നിര്‍വഹിക്കുന്നത് കല്‍ക്കരി പദ്ധതിയിലൂടെയാണെന്നാണ് പറയപ്പെടുന്നത്.   രാജ്യത്ത്  ചിലവ് കുറഞ്ഞ ഇന്ധനം എന്ന നിലയ്ക്കാണ്  രാജ്യത്ത് കല്‍ക്കരി ഉത്പ്പാദനത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അംഗീകാരം നല്‍കാന്‍ കാരണം.

Related Articles

© 2025 Financial Views. All Rights Reserved