
കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വീട്ടില്‍ ഇരുന്നുതന്നെ സമര്‍പ്പിക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തി തൊഴില്‍ മന്ത്രാലയം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് മുഖേനയാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ഡിഎല്‍സി) സമര്‍പ്പിക്കേണ്ടത്.
ഫീസ് അടച്ച് സേവനം ആവശ്യപ്പെട്ടാല്‍ വീടിന് അടുത്തുളള പോസ്റ്റ് ഓഫീസില്‍ നിന്ന് പോസ്റ്റ്മാന്‍ വീട്ടില്‍ എത്തി ഡിഎല്‍സി നല്‍കും. ഒരു വര്‍ഷമാകും ഡിഎല്‍സിയുടെ കാലാവധി. ജനസേവന കേന്ദ്രങ്ങള്‍, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇപ്രകാരം ലഭിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഇപിഎഫ്ഒയ്ക്ക് നല്‍കേണ്ടതില്ല.
ജീവന്‍ പ്രമാണ്‍ പോര്‍ട്ടലില്‍ നിന്നും ഉമാംഗ് ആപ്പില്‍ നിന്നും അപേക്ഷന് ഡിജിറ്റില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഡിഎല്‍സി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.