
കോവിഡ്-19 ഭീതിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നല്‍കി.
അപേക്ഷനല്‍കിയാല്‍ മൂന്നുദിവസത്തിനകം തീരുമാനം വരിക്കാരനെ അറിയിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി നിങ്ങളുടെ യുഎഎനുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.
അറിയേണ്ടകാര്യങ്ങള്‍
യുഎഎന്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം.
യുഎഎനുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ് സി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാകണം.