
രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍ എത്തി. 99.3 ലക്ഷം രൂപ മുതലാണ് ഓണ്‍ റോഡ് വില. മെഴ്സിഡെസ് ജിഎല്‍സി- ക്ലാസിന്റെ ഇലക്ട്രിക് വകഭേദമാണിത്. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് ഇന്റീരിയറിലും സ്റ്റൈലിംഗിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 80 കെഡബ്ല്യുഎച്ച് 348 സെല്‍ ലിതിയം അയണ്‍ ബാറ്ററിയോടു കൂടിയ സ്‌കേറ്റ് ബോര്‍ഡ് രൂപകല്‍പ്പനയാണ് ഇക്യുസിവിന്റേത്. എട്ട് വര്‍ഷത്തെ വാറന്റായാണ് ബാറ്ററിക്ക് ലഭിക്കുന്നത്.
സാധാരണ 15 എ പവര്‍ സപ്ലൈയാണ് ഉപയോഗിക്കുന്നതെഹ്കില്‍ 348 സെല്‍ ലിതിയം അയണ്‍ ബാറ്ററി ചാര്‍ജ് ആകുന്നതിന് 21 മണിക്കൂര്‍ എടുക്കും. എന്നാല്‍ 7.5 കിലോവാട്ട് വാള്‍ ബോക്സ് ചാര്‍ജര്‍ ഉപയോഗിച്ച് സമയം 10 മണിക്കൂറായി കുറയ്ക്കാനാകും. ഇലക്ട്രിക് എസ്യുവിയ്ക്ക് ഒപ്പം ഇത7.5 കിലോവാട്ട് ബോക്സ് ചാര്‍ജര്‍ ലഭ്യമാണ്. വീട്ടിലോ ഓഫീസിലോ ഇത് ഘടിപ്പിക്കാം. ഇനി വളരെ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍ 50 കിലോ വാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 90 മിനിറ്റ് കൊണ്ട് ഇത് ചാര്‍ജ് ചെയ്യാം.
വൈറ്റ്, സില്‍വര്‍, ഡാര്‍ക്ക് ഗ്രേ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, പൂനെ, ബാംഗളൂര്‍, ചെന്നെ, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിലാണ് ലഭ്യമാകുക. രാജ്യത്ത് 48 നഗരങ്ങളിലായി 100 ലേറെ സ്ഥലങ്ങളില്‍ മെഴ്സിഡെസ് ബെന്‍സ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.