9 മാസത്തെ ഇടവേളയ്ക്കുശേഷം പിന്‍വലിച്ചതിനേക്കാള്‍ തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തി

April 03, 2021 |
|
News

                  9 മാസത്തെ ഇടവേളയ്ക്കുശേഷം പിന്‍വലിച്ചതിനേക്കാള്‍ തുക ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തി

ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം മാര്‍ച്ചില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ പിന്‍വലിച്ചതിനേക്കാള്‍ തുക നിക്ഷേപമായെത്തി. മാര്‍ച്ചിലെ കണക്കുപ്രകാരം ഈ വിഭാഗത്തിലെ ഫണ്ടുകളില്‍ 2,500 കോടി രൂപയുടെ നിക്ഷേപമാണ് അധികമായെത്തിയത്.

കഴിഞ്ഞ ജൂലായ് മുതല്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് 47,000 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ലാര്‍ജ് ക്യാപ് വിഭാത്തിലൊഴികെയുള്ള ഫണ്ടുകളിലെ ആസ്തികളില്‍ വന്‍വര്‍ധനവുണ്ടായി.

സ്മോള്‍ ക്യാപ് ഫണ്ടുകള്‍ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി 67,541 കോടി രൂപയാണ്. ഫെബ്രുവരിയിലെ 66,665 കോടി രൂപയില്‍നിന്നാണ് ഈ വര്‍ധന. ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തിലെ ആസ്തി 1.6ശതമാനം വര്‍ധിച്ച് 75,246 കോടി രൂപയുമായി.

നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് 2020 ജൂണ്‍ മാസത്തിനും ഫെബ്രുവരിക്കും ഇടയില്‍ ഫണ്ടുകള്‍ 1.24 ലക്ഷംകോടി മൂല്യമുള്ള ഓഹരികളാണ് വിറ്റത്. കഴിഞ്ഞ ഒരുവര്‍ഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കില്‍ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സമോള്‍ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകള്‍ 73 മുതല്‍ 105ശതമാനംവരെ ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

Related Articles

© 2025 Financial Views. All Rights Reserved