
മ്യൂചല്‍ ഫണ്ടിലെ നിക്ഷേപം 25 മാസം കൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്. ഫിബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 5122 കോടി രൂപയോളമാണ് മ്യൂചല്‍ ഫണ്ടിലെ നിക്ഷേപമായി എത്തിയത്. 25 മാസത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതിനു മുന്‍പ് 24 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 6158 കോടി രൂപയായിരുന്നു. ജനുവരിയിലെ കണക്കുകള്‍ പ്രകാരമാണിത്.
ഇന്‍ക്വിലിറ്റി സ്്കീമിങ് ഫണ്ടുകളില്‍ നിക്ഷേപം കുറഞ്ഞതായും റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളേക്കാള്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ഫിബ്രുവരിയിലെത്തിയത് ഏകദേശം 1174 കോടി രൂപയോളമാണ്. എന്നാല്‍ 26 ശതമാനം കുറവാണ് ഇഴിടെയുണ്ടായിട്ടുള്ളത്. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലൂടെചൂണ്ടിക്കാണിക്കുന്നു. 4214 കോടി രൂപയാണ് ഇതില്‍ നിന്ന് പിന്‍വിലക്കപ്പെട്ടത്.