ചെറുകിട നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടിലേക്ക് കൂടുതല്‍ താത്പര്യം ഉണ്ടാകുന്നു

July 10, 2019 |
|
Mutual Funds & NPS

                  ചെറുകിട നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടിലേക്ക് കൂടുതല്‍ താത്പര്യം ഉണ്ടാകുന്നു

ഇക്വിറ്റി മ്യൂചല്‍ ഫണ്ടുകളില്‍ ചെറുകിട നിക്ഷേപകരുടെ സമാഹരണത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നരേന്ദ്ര മോദിസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് മൂലം ചെറുകിട നിക്ഷേപകര്‍ ഇക്വിറ്റി മ്യൂചല്‍ ഫണ്ടിലേക്ക് കൂടുതല്‍ താത്പര്യം കാണിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തന്റെ തുടക്കത്തിലും, മെയ് അവസന വാരത്തിലും നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം കാണിച്ചിട്ടുണ്ടെങ്കിലും, പാദത്തിന്റെ അവസാന ഘട്ടത്തില്‍ മൂലധന പര്യാപ്തി ഉറപ്പാക്കുന്നതിന് ബാങ്കുകള്‍ കൂടുതല്‍ പിന്‍വലിക്കല്‍ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മ്യൂചല്‍ ഫണ്ട് ആസ്തിയില്‍ 6.5 ശതമാനം ജൂണ്‍ മാസത്തില്‍ ഇടിവ് രേഖപ്പെടുത്തി. 25.81 ലക്ഷം കോടി രൂപ ജൂണ്‍ മാസത്തില്‍ പിന്‍വലിച്ചതായാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം മെയ്മാസത്തില്‍ 25.43 ലക്ഷം കോടി രൂപയുടെ പിന്‍വലിക്കലുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 25.27 കോടി രൂപയും പിന്‍വലിക്കല്‍ നടത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം എസ്‌ഐപി നിക്ഷേപം സ്ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ എസ്‌ഐപി നിക്ഷേപത്തില്‍ ഒഴുകിയെത്തിയത് 8,122 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഭരണത്തുടര്‍ച്ചയും. രാഷ്ട്രീയ സ്ഥിരതയും, നിക്ഷേപങ്ങളിലുള്ള പ്രതീക്ഷകളും, റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് കുറച്ച് ഇതെല്ലാം ചെറുകിട നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. വരും മാസങ്ങളില്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപത്തില്‍ കൂടുതല്‍ ഒഴുക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

 

Related Articles

© 2024 Financial Views. All Rights Reserved