ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ നിക്ഷേപമായി നേടിയത് 19,705 കോടി രൂപ

March 10, 2022 |
|
News

                  ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ നിക്ഷേപമായി നേടിയത് 19,705 കോടി രൂപ

ന്യൂഡല്‍ഹി: അസ്ഥിരമായ സ്റ്റോക്ക് മാര്‍ക്കറ്റും നിരന്തരമായ എഫ്പിഐ വില്‍പ്പനയും ഉണ്ടായിരുന്നിട്ടും, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ പ്രതിമാസ  നിക്ഷേപം 19,705 കോടി രൂപ രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ  പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ജനുവരിയില്‍ 14,888 കോടി രൂപയും ഡിസംബറില്‍ 25,077 കോടി രൂപയുമാണ്  നിക്ഷേപം.

2021 മാര്‍ച്ച് മുതല്‍ ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു. ഈ കാലയളവില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപമുണ്ടായിരുന്നു. ഇത് നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ടുകളിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ  ജനുവരിയിലുള്ള അറ്റ നിക്ഷേപമായ 35,252 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെബ്രുവരി മാസത്തില്‍ അറ്റ നിക്ഷേപം 31,533 രൂപയായിരുന്നു. വ്യവസായത്തിന്റെ ആസ്തികള്‍ (എയുഎം) ജനുവരി അവസാനത്തിലെ 38.01 ലക്ഷം കോടി രൂപയില്‍ നിന്ന് ഫെബ്രുവരി അവസാനത്തോടെ 37.56 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ഫ്ലെക്സി-ക്യാപ് ഫണ്ട് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അറ്റ നിക്ഷേപം ഉണ്ടായത് 3,873 കോടി രൂപയാണ്. തൊട്ടുപിന്നാലെയുള്ള കാലയളവിലെ തീമാറ്റിക് ഫണ്ടുകള്‍ 3,441 കോടി രൂപയായിരുന്നു. ജനുവരിയില്‍ 5,088 കോടി രൂപയുടെ അറ്റ നിക്ഷേപത്തിന്  ശേഷം ഡെറ്റ് വിഭാഗത്തില്‍ കഴിഞ്ഞ മാസം 8,274 കോടി രൂപ പിന്‍വലിച്ചു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved