റിലയന്‍സിനെതിരെ എറിക്സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍; കുടിശികയായ 453 കോടി എറിക്സണ്‍ ഇന്ത്യയ്ക്ക് നാലാഴ്ചക്കകം നല്‍കണം

February 20, 2019 |
|
News

                  റിലയന്‍സിനെതിരെ എറിക്സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍; കുടിശികയായ 453 കോടി എറിക്സണ്‍ ഇന്ത്യയ്ക്ക് നാലാഴ്ചക്കകം നല്‍കണം

ഡല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്നാരോപിച്ച് അനില്‍ അംബാനിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരേ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ റിലയന്‍സ് ടെലികോം മേധാവി അനില്‍ അംബാനി കുറ്റക്കാരനെന്ന് കോടതി. കുടിശികയായ 453 കോടി എറിക്സണ്‍ ഇന്ത്യയ്ക്ക് നാലാഴ്ചക്കകം നല്‍കണം. കോടതിയലക്ഷ്യക്കുറ്റം ചുമത്തി സുപ്രീം കോടതി. കേസില്‍ ജയില്‍ ശിക്ഷയില്ല. എന്നാല്‍ കുടിശിക നല്‍കിയില്ലെങ്കില്‍ മൂന്നുമാസം ശിക്ഷ അനുഭവിക്കണം.

എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ അനില്‍ അംബാനി നേരിട്ടു ഹാജരാവണമെന്ന ഉത്തരവില്‍ മാറ്റംവരുത്തിയ രണ്ട് കോര്‍ട്ട് മാസ്റ്റര്‍മാരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.  അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്ന മട്ടില്‍ ഉത്തരവ് തിരുത്തിയ ജീവനക്കാരെയാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് പിരിച്ചുവിട്ടത്.മാനവ് ശര്‍മ, തപന്‍ കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുവേണ്ടി രാജ്യവ്യാപകമായി ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് 2014-ലാണ് എറിക്‌സണ്‍ ഇന്ത്യ ഏഴുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. എന്നാല്‍, 1500 കോടി രൂപയിലേറെ കുടിശ്ശിക റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നല്‍കാനുണ്ടെന്നുകാട്ടി എറിക്‌സണ്‍ ഇന്ത്യ ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഒടുവില്‍ 550 കോടിക്ക് ഒത്തുതീര്‍പ്പാക്കാന്‍ എറിക്‌സണ്‍ തയ്യാറായി. എന്നാല്‍, ഈ തുകയും നല്‍കിയില്ലെന്നുകാട്ടിയാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.

 

Related Articles

© 2025 Financial Views. All Rights Reserved