
റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ ടെലികോം കമ്പനിയായ എറിക്‌സണ്‍ സുപ്രീംകോടതിയില്‍ രണ്ടാമത്തെ അപൂര്‍വ ഹര്‍ജി നല്‍കി. സ്വീഡിഷ് കമ്പനിക്ക് 550 കോടി രൂപ നല്‍കണമെന്നില്ലെങ്കില്‍ സിവില്‍ ജയിലില്‍ തടവില്‍ കഴിയേണ്ടിവരുമെന്നും വിദേശസഞ്ചാരത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കുന്നതില്‍ അനില്‍ അംബാനി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണിത്.
എറിക്‌സണിന് തിരിച്ചടക്കാനിള്ള 550 കോടി രൂപയുടെ ബാധ്യതക്ക് അംബാനി കോടതിയില്‍ വ്യക്തിഗത ഗ്യാരന്റി നല്‍കിയിരുന്നു. എന്നിരുന്നാലും സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ പറയുന്നത് അംബാനിയെ രാജ്യം വിട്ട് പുറത്തുപോവാന്‍ അനുവദിക്കരുതെന്നും കുടിശിക അടച്ചില്ലെങ്കില്‍ സിവില്‍ ജയിലില്‍ തടവില്‍ കഴിയണമെന്നുമാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പരാതി ഫയലില്‍ പറയുന്നത്. കുറ്റവാളിയാണെങ്കില്‍ കോടതി ശിക്ഷയെ അപമാനിച്ചാല്‍ ഇത് ആറുമാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കും. ഈ വിഷയത്തില്‍ ആര്‍കോം പ്രതികരിച്ചിട്ടില്ല.
45,000 കോടി നഷ്ടത്തില്‍ മുന്നോട്ടു പോകുകയാണ് ഇപ്പോള്‍ അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍. ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് നടത്തിയ ബിസിനസില്‍ അനില്‍ അംബാനി ഗ്രൂപ്പിന്റെ കുടിശിക 1600 കോടി രൂപയായിരുന്നു. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഫലമായി ഇത് 550 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. കോടതി ധാരണപ്രകാരം സെപ്റ്റംബര്‍ 30നകം പണം നല്‍കാം എന്നാണ് അനില്‍ അംബാനിയുടെ കമ്പനി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഉറപ്പു പാലിക്കാന്‍ അനില്‍ അംബാനിയുടെ കമ്പനി തയ്യാറായില്ല. ഇതോടെയാണ് എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തിങ്കളാഴ്ച സുപ്രീംകോടതി രണ്ട് അപേക്ഷകളും കേള്‍ക്കും. ആര്‍ കോമിന്റെ ഓഹരി വില 2.2 ശതമാനം കുറഞ്ഞ് 13.51 രൂപയിലെത്തിയിരിക്കുകയാണ്.