405 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ

May 28, 2022 |
|
News

                  405 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ

ന്യൂഡല്‍ഹി: കണ്‍വെര്‍ട്ടിബിള്‍ വാറന്റുകളുടെ പൊതു വിതരണത്തിലൂടെ 54 ദശലക്ഷം ഡോളര്‍ (405 കോടി രൂപ) സമാഹരിക്കാനൊരുങ്ങി ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ (ഇഐഎംഎല്‍). മീഡിയ, എന്റര്‍ടൈന്‍മെന്റ് സ്ഥാപനമായ ഇറോസ് മീഡിയ വേള്‍ഡിന്റെ അനുബന്ധ സ്ഥാപനമാണിത്. 54 മില്യണ്‍ ഡോളര്‍ വരെ ഓഹരി മൂലധനം സമാഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് അടുത്തിടെ ഇഐഎംഎല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

കമ്പനിയുടെ നിലവിലുള്ള ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വാറന്റുകള്‍ ഇഐഎംഎല്‍ ഓഹരികളുടെ അതിവേഗം പ്രയോജനകരമായ ഉടമസ്ഥാവകാശത്തെ പ്രതിനിധീകരിക്കുന്നില്ല. പകരം ഭാവിയില്‍ ഒരു പ്രത്യേക വിലയ്ക്ക് ഇഐഎംഎല്‍ ഓഹരികള്‍ വാങ്ങാനുള്ള അവകാശത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ഹോള്‍ഡിംഗ് കമ്പനിയായ ഇറോസ് വേള്‍ഡ് വൈഡ് കൂടാതെ, ഏജിസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, എയ്ഡോസ് ഇന്ത്യ ഫണ്ട് ലിമിറ്റഡ്, ഫോര്‍ബ്സ് ഇഎംഎഫ്, എന്‍എവി ക്യാപിറ്റല്‍ എമര്‍ജിംഗ് സ്റ്റാര്‍ ഫണ്ട്, നെക്സ്പാക്റ്റ് ലിമിറ്റഡ്, വെസ്പെറ ഫണ്ട് ലിമിറ്റഡ്, ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഗ്രോത്ത് ഫണ്ട് പൈന്‍വുഡ് സ്ട്രാറ്റജി തുടങ്ങിയ മാര്‍ക്വീ ഇന്‍വെസ്റ്റര്‍ ഫണ്ടുകള്‍ ഈ ഓഹരികള്‍ വാങ്ങി.

വാറന്റുകള്‍ വിതരണം ചെയ്യുന്നത് ഇഐഎംഎലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുന്നതിനും ഭാവിയിലെ വളര്‍ച്ചാ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനും ഇഐഎംഎലിന്റെ ബാലന്‍സ് ഷീറ്റ് ശക്തി മെച്ചപ്പെടുത്തുന്നതിനും ഈ പണം വിനിയോഗിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved