ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസ് സാ-ധന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്

June 20, 2020 |
|
News

                  ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസ് സാ-ധന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്

കൊച്ചി: സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു. സാ-ധനിന്റെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കോ-ചെയര്‍മാനായി കാഷ്പോര്‍ മൈക്രോ ക്രെഡിറ്റ് എം.ഡി, മുകുള്‍ ജയ്സ്വാളിനെയും ട്രെഷററായി സാറ്റിന്‍ ക്രെഡിറ്റ് കെയര്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ് സി.എം.ഡി, എച്ച്.പി സിംഗിനെയും തിരഞ്ഞെടുത്തു.

ഈ രംഗത്തെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള സംഘടനയായ സാ-ധനിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക വികസന രംഗത്തെ ധനകാര്യ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതില്‍ സാ-ധന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനാണ് കെ പോള്‍ തോമസ്. മാനേജ്‌മെന്റ് രംഗത്ത് 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം കാല്‍നൂറ്റാണ്ടിലേറെ കാലം ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ രംഗത്താണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved