
മലപ്പുറം: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ തവനൂരില്‍ ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു.
തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുള്‍ നാസര്‍ എടിഎം കൗണ്ടറും, വൈസ് പ്രസിഡന്റ് സി.പി. നസീറ സേഫ് ഡെപ്പോസിറ്റ് ലോക്കറും, മെമ്പര്‍ ഏ.കെ. പ്രേമലത ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സുരേഷ് കെ.പി., കെ.സി.എ.ഇ.ടി. ഡീന്‍ ഡോ. കെ.കെ. സത്യന്‍, ഹോര്‍ട്ടികോര്‍പ് എം.ഡി. ജെ. സജീവ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മൊയിദീന്‍കുട്ടി, ബ്രാഞ്ച് മാനേജര്‍ പി.ബി. സജീഷ് എന്നിവര്‍ സംസാരിച്ചു.