
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രിലിലെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചേക്കും. ജൂണ്‍ പകുതി വരെ സാവകാശം ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇഎസ്‌ഐ വിഹിതം അടയ്ക്കുന്നതിന് സാവകാശം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ലോക്ക്ഡൗണുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കമ്പനികളുടെ കൈവശം കൂടുതല്‍ പണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
ഇഎസ്‌ഐ വിഹിതം അടയ്ക്കുന്നതിന് സാവകാശം നല്‍കുന്നത് വഴി 1,400 കോടി രൂപയോളവും ഇപിഎഫ് വിഹിതം അടയ്ക്കുന്നതിന് സാവകാശം നല്‍കുന്നത് വഴി 12,500 കോടി രൂപയോളവും തൊഴിലുടമകള്‍ക്ക് കൈവശം വയ്ക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. പോയ വര്‍ഷം സമാനമായി മൂന്ന് മാസത്തെ ഇളവ് തൊഴിലുടമകള്‍ക്ക് നല്‍കിയിരുന്നു.