
ന്യൂഡല്‍ഹി: എസ്സല്‍ ഇന്‍ഫ്രയുടെ സോളാര്‍ അസറ്റുകള്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2000 കോടി രൂപയ്ക്കാണ് എസ്സല്‍ ഇന്‍ഫ്രയയുടെ സ്വത്തുക്കള്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തനാക്കുന്നത്. വില്‍പ്പനയിലൂടെ എസ്സല്‍ ഇന്‍ഫ്രയുടെ കടം കുറക്കുക എന്ന ലക്ഷ്യമാണ് ഈ വില്‍പ്പനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 300 മെഗാവാട്ട്് വരുന്ന സോളാര്‍ എനര്‍ജിയാണ് അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ പോകുന്നത്. അതേസമയം അദാനി ഗ്രൂപ്പ് എസ്സല്‍ ഇന്‍ഫ്രയുടെ സോളാര്‍ അസറ്റുകള്‍ ഏറ്റെടുക്കുന്നതിലൂടെ 3000 കോടി രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. സോളാര്‍ അസറ്റുകള്‍ ഏറ്റെടുക്കുന്നതിലൂടെ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആത്മ വിശ്വാസം.
സാമ്പത്തിക പ്രതിസന്ധി മൂലം എസ്സല്‍ ഇന്‍ഫ്രയുടെ വിവിധ ബിസിനസ് സംരംഭങ്ങള്‍ വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റര്‍ മുപ്പതിനകം അടയ്‌ക്കേണ്ട വായ്പയില്‍ ബോണ്ടുകളായി തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. കമ്പനിയുടെ വിവിധ ബിസിനസ് സംരംഭങ്ങളിലായി 20,0000 കോടി രൂപയുടെ കടമുണ്ടെന്നാണ് പറയുന്നത്.
അതേസമയം കമ്പനിയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ ചില തീരുമാനങ്ങളെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് വായ്പാ ദാതാക്കളുമായി ഒപ്പുവെച്ചുവെന്നാണ് വിവരം. വായ്പാ തിരിച്ചടവ് അടയ്ക്കാന്‍ കമ്പനിക്ക് സെപ്റ്റംബര്‍ 30 വരെ സമയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന്റെ മന്‍ നിര ലിസ്റ്റഡ് കമ്പനികളായ സീ എന്റര്‍ടെയ്ന്‍മെന്റുമായും , ഡിഷ് ടിവി ഇന്ത്യയിലും ഓഹാരി ഇടപാടുള്ള വായ്പാ ദാതാക്കളുമായാണ് കരാറില്‍ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.