
എത്തിഹാദ് എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ടോണി ഡഗ്ലസ് നരേഷ് ഗോയലിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഇന്ത്യന്‍ കാരിയര്‍ മാനേജ്‌മെന്റില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കാന്‍ തുടങ്ങി. ജെറ്റ് എയര്‍വെയ്‌സ് ബെയ്ല്‍ഔട്ടിനായി എത്തിഹാദ് സിഇഒ ശക്തമായ പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയത്.
എത്തിഹാദ് സെബിയുടെ ഇളവുകള്‍ തേടി ഒരു തുറന്ന ഓഫറും പ്രാതിനിധമായ വിലനിര്‍ണ്ണയ മാര്‍ഗനിര്‍ദേശങ്ങളും തേടിയിട്ടുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ ഷെയറുകളുടെ വില 140 മുതല്‍ 150 രൂപവരെയാണ്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിക്ക് അംഗീകാരം ലഭിക്കാന്‍ എസ്ബിഐയുടെ സഹായം തേടി ഡഗ്ലസ് സെബിയില്‍ ചര്‍ച്ച നടത്തിവരികയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിട്ട ജെറ്റ് എയര്‍വേസിന് രക്ഷകരായെത്തിയത് യുഎഇയിലെ പ്രമുഖ വിമാനകമ്പനിയായ എത്തിഹാദാണ്. അബുദാബി കേന്ദ്രമാക്കിയ ഇത്തിഹാദിന് ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരിയാണ് നിലവിലുള്ളത്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമമായിരുന്നു നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ജെറ്റ് നടത്തിവന്നത്. എന്നാല്‍ തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചല്ലാതെ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതില്ലെന്ന നിലപാടാണ് എത്തിഹാദ് സ്വീകരിച്ചത്.
ജെറ്റിനുള്ള വായ്പയ്ക്ക് ഈടായി തങ്ങളുടെ ഓഹരികള്‍ നല്‍കില്ലെന്നും എത്തിഹാദ് വ്യക്തമാക്കിയിരുന്നു. ജെറ്റിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലിന് കമ്പനിയിലുള്ള ഓഹരി ഉടമസ്ഥാവകാശം 51 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി കുറയ്ക്കുക, തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം അദ്ദേഹത്തില്‍ നിന്നെടുത്തു മാറ്റുക തുടങ്ങിയ നിബന്ധനകളും കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി എത്തിഹാദ് മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതുകൂടാതെ ഗോയാലിന്റെ 'ചെയര്‍മാന്‍ എമരിറ്റസ്' എന്ന ഭാവി വളരെ നന്നായി നിര്‍വചിക്കണമെന്ന് എത്തിഹാദ് ആവശ്യപ്പെടുന്നുണ്ട്. ഗോയാലിന് വേണ്ടി ഒരു ബോര്‍ഡ് സീറ്റും നല്‍കേണ്ടതില്ലെന്നും, അദ്ദേഹത്തിന്റെയോ കുടുംബത്തിന്റെയോ അഫിലിയേറ്റുകളുടേയോ യാതൊരു അവകാശവും എയര്‍ലൈനുമായി പ്രവര്‍ത്തിക്കാനോ പ്രതിനിധീകരിക്കാനോ അവകാശമില്ലെന്നും എത്തിഹാദ് വ്യക്തമാക്കി.