
ദില്ലി: യൂറോപ്യന്‍ യൂനിയനിലുള്ള രാജ്യങ്ങളില്‍ നിന്ന് മദ്യവും കാറുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ കുറയ്ക്കാന്‍ നീക്കം. വര്‍ഷങ്ങളായുള്ള യൂറോപ്യന്‍ യൂനിയന്റെ ആവശ്യമാണ് ഇന്ത്യ അംഗീകരിക്കുന്നത്. ആര്‍സിഇപി കരാറില്‍ നിന്ന് പിന്മാറിയ സാഹചര്യം കൂടി കണക്കിലെടുത്താണ് യൂറോപ്യന്‍ യൂനിയനുമായുള്ള സ്വതന്ത്ര വ്യാപാരകരാറിനെ കുറിച്ച് പുനരാലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മന്‍ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലും തമ്മില്‍ ഇക്കാര്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്റെ ട്രേഡ് കമ്മീഷണര്‍ ഫില്‍ഹോഗനുമായി വാണിജ്യ വ്യവസായ വകുപ്പ്മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ച നടത്തിയിരുന്നു.
യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.ബ്രക്‌സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടണുമായും വ്യാപാരകരാര്‍ ഒപ്പുവെക്കും. കരാറുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കാറുകള്‍ക്കും മദ്യം ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ വന്‍ സാധ്യതയാണ് ഒരുങ്ങുന്നത്.ഇറക്കുമതി ചുങ്കം കുറച്ചുനല്‍കുന്നതോടെ ഇന്ത്യയിലെ ആഭ്യന്തര ബ്രാന്റുകള്‍ക്ക് കനത്ത വെല്ലുവിളിയാകും ഉണ്ടാകുകയെന്നും വിലയിരുത്തലുകളുണ്ട്.