പണി കിട്ടി ചൈന; ഇന്ത്യയിലെ ചെറിയ നിക്ഷേപങ്ങള്‍ക്ക് പോലും വേണം കേന്ദ്ര സര്‍ക്കാര്‍ അനുമതി

October 20, 2020 |
|
News

                  പണി കിട്ടി ചൈന; ഇന്ത്യയിലെ ചെറിയ നിക്ഷേപങ്ങള്‍ക്ക് പോലും വേണം കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശനിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയത്. മുന്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ചെറിയ തോതിലുള്ള ചൈനീസ് നിക്ഷേപങ്ങള്‍ക്ക് പോലും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എഫ്ഡിഐ നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനുള്ള പദ്ധതിക്ക് ഏപ്രിലില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയപ്പോള്‍ തന്നെ അതിന്റെ പരിധി കമ്പനി ആക്ട് അനുസരിച്ചുള്ള 10 ശതമാനമോ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള 25 ശതമാനമോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു.

എന്നാല്‍ ആറുമാസം പിന്നിട്ടപ്പോള്‍ ഒന്നിലധികം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം, കേന്ദ്രത്തിന്റെ കാഴ്ചയില്‍ മാറ്റം വന്നതായി തോന്നുന്നകയാണ്. കാബിനറ്റ് തീരുമാനത്തില്‍ മിനിമം അല്ലെങ്കില്‍ പരമാവധി പരിധി പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍, ഇത് ഒരു ചെറിയ ഭാഗം പോലും ഉള്‍ക്കൊള്ളുന്നുന്നുവെന്നാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിംഗപ്പൂര്‍ അല്ലെങ്കില്‍ മൗറീഷ്യസ് പോലുള്ള മൂന്നാം രാജ്യങ്ങള്‍ വഴി ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ''സിഗ്‌നിഫിക്കന്റ് ബെനഫിഷ്യല്‍ ഓണര്‍ഷിപ്പിനു'' പരിധി നിശ്ചയിച്ചിട്ടുള്ളത്.

ചൈനീസ് നിക്ഷേപമുള്ള പേടിഎം, സൊമാറ്റോ മുതല്‍ ബിഗ് ബാസ്‌ക്കറ്റ് വരെയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ നീക്കം നിരീക്ഷിച്ചുവരികയാണ്. സര്‍ക്കാര്‍ അനുമതിക്കായി ഒട്ടേറെ പദ്ധതികളാണ് കാത്തിരിക്കുന്നത്. വാണിജ്യമ, വ്യവസായം മുതല്‍ വൈദ്യുതി, ടെലികോം വരെയുള്ള മന്ത്രാലയങ്ങള്‍ക്ക് മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനനായി ഈ ആഴ്ച തന്നെ ഒരു മന്ത്രിതല സമിതി ചേരുന്നുണ്ട്. മന്ത്രിമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഈ നിര്‍ദേശങ്ങള്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞുതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

© 2024 Financial Views. All Rights Reserved