
ബീജിങ്: ചൈനീസ് റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെയുമായി ബന്ധപ്പെട്ട പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെ കമ്പനിയിലെ രണ്ടാമത്തെ വലിയ നിക്ഷേപകന്‍ മുഴുവന്‍ ഓഹരിയും വിറ്റൊഴിയുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് എസ്‌റ്റേറ്റ് ഹോള്‍ഡിങ്‌സ് 32 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റ് എവര്‍ഗ്രാന്‍ഡെയോട് പൂര്‍ണമായും വിട വാങ്ങാനാണ് ഒരുങ്ങുന്നത്.
നിലവിലെ എവര്‍ഗ്രാന്‍ഡെയിലെ സാഹചര്യങ്ങളില്‍ ഡയറക്ടര്‍മാര്‍ ശ്രദ്ധപൂര്‍വം വീക്ഷിക്കുകയാണെന്ന് ഹോങ്‌കോങ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. 305 ബില്യണ്‍ ഡോളറാണ് എവര്‍ഗ്രാന്‍ഡെയുടെ ആകെ ബാധ്യത. കടബാധ്യതകള്‍ തീര്‍ക്കാനാവാതെ വലയുകയാണ് കമ്പനിയിപ്പോള്‍. ഇതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. എവര്‍ഗ്രാന്‍ഡെയില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ചൈനീസ് എസ്‌റ്റേറ്റിന്റെ ഓഹരി വില 15.1 ശതമാനം ഉയര്‍ന്നു. ചില ബാധ്യതകള്‍ തീര്‍ത്തുവെന്ന എവര്‍ഗ്രാന്‍ഡെയുടെ പ്രഖ്യാപനം ഹോകോങ് വിപണിയില്‍ അവര്‍ക്കും ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്.