നീതി അയോഗിന്റെ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നീതി അയോഗ് 2.0 സ്ഥാപിക്കണമെന്ന് വിജയ് ഖേല്‍ക്കര്‍

January 29, 2019 |
|
News

                  നീതി അയോഗിന്റെ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ നീതി അയോഗ് 2.0 സ്ഥാപിക്കണമെന്ന് വിജയ് ഖേല്‍ക്കര്‍

ന്യൂഡല്‍ഹി: നീതി അയോഗ് നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ മുന്‍ ധനകാര്യ കമ്മീഷന്‍ വിജയ് ഖേല്‍ക്കര്‍ പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാംണ്. നിലവില്‍ നീതി അയോഗ് നേരിടുന്ന എല്ലാ വെല്ലു വിളികളെയും അതി ജീവിക്കാന്‍ നീതി അയോഗ് 2.0 സ്ഥാപിക്കണമെന്ന നിര്‍ദേശമാണ്  വിജയ് ഖേല്‍ക്കര്‍ മുന്നോട്ട് വെച്ചത്. 

ടു വേര്‍ഡ്‌സ് ഇന്ത്യ ന്യൂ ഫിസ്‌ക്കല്‍ ഫെഡറലിസം എന്ന പ്രബന്ധത്തിലാണ് വിജയ് ഖേല്‍ക്കര്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ട് വെച്ചിട്ടുള്ളത്. സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രാദേശിക വെല്ലുവിളികളെല്ലാം പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 

നീതി അയോഗ് 2.0 വെല്ലുവിളികളെ അതിജീവിക്കുന്നതിനും വികസന പ്രശ്‌നങ്ങളെ നേരിടുന്നതിനും സംസ്ഥാനങ്ങള്‍ക്ക്  ജിഡിപി നിരക്കിലെ 1.5 ശതമാനം മുതല്‍ 2 ശതമാനം വരെ പുതിയ സംവിധാനത്തിന് തുക ആവശ്യമാണെന്ന് പ്രബന്ധത്തില്‍ വിജയ് ഖേല്‍ക്കര്‍ എടുത്തു പറയുന്ന പ്രധാന കാര്യമാണ്.

 

Related Articles

© 2025 Financial Views. All Rights Reserved