
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കൂടും. പെട്രോളിന്റയെും ഡീസലിന്റെയും എക്‌സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കുകയും ചെയ്തു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് കേന്ദ്രം ഇരുട്ടടി നല്‍കിയത്. അതേസമയം കൊറോണ ഭീതിയെ തുടര്‍ന്നുള്ള മാന്ദ്യത്തെ ചെറുക്കാന്‍ വേണേടിയാണ് എക്‌സൈസ് നികുതി മൂന്ന രൂപാ വെച്ച് വര്‍ധിപ്പിച്ചത്. 2008ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ക്രൂഡോയിലിന് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലുള്ളത്. പുതിയ നീക്കത്തിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജനുവരിയില്‍ ബാരലിന് 60 ഡോളര്‍ വിലയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ വെറും 34 ഡോളര്‍ മാത്രമാണ് ക്രൂഡ് ഓയില്‍ വില. അതേസമയം കേന്ദ്രസസര്‍ക്കാറിന്റെ പുതി നീക്കത്തിലൂടെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പലകോണില്‍ നിന്നും ഉയര്‍ന്നുവരുന്നത്. റോഡ് സെസ് പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ വീതവും കൂട്ടി. ഇതോടെ റോഡ് സെസ് 10 രൂപയായി ഉയരുകയും ചെയ്തു.