
ന്യൂഡല്‍ഹി: ആമസോണ്‍ ഇന്ത്യ ഉന്നതര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്വര്‍ ഗ്രൂപ്പുമായി 2019 ല്‍ ഉണ്ടാക്കിയ ഡീലുമായി ബന്ധപ്പെട്ടതാണ് കേസ്. ഇഡി ആസ്ഥാനത്ത് ഡിസംബര്‍ 15 നും 17 നും ഹാജരാവാനാണ് ആമസോണ്‍ ഇന്ത്യയിലെ ഉന്നതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ ആമസോണ്‍ ഇന്ത്യ കണ്‍ട്രി ഹെഡ് അമിത് അഗര്‍വാള്‍ അമേരിക്കയിലാണ്. അതിനാല്‍ തന്നെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരാവും അമിതിന് പകരം ഇഡിക്ക് മുന്നില്‍ ഹാജരാവുക. ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയ കിഷോര്‍ ബിയാനിഅടുത്തയാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചോയെന്നാണ് അന്വേഷിക്കുന്നത്. 1431 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികളാണ് 2019 ല്‍ ഫ്യൂചര്‍ ഗ്രൂപ്പില്‍ ആമസോണ്‍ വാങ്ങിയത്. ഇരു കമ്പനികളോടും കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടതായാണ് ഇതുവരെ പുറത്തുവന്ന വിവരം.