
ഇന്ത്യയില്‍ ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി എക്സൈഡ്. രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മാതാക്കളില്‍ ഒന്നാണ് എക്സൈഡ്. പുതിയ പ്ലാന്റ് ആരംഭിക്കുന്നത് സംബന്ധിച്ച വിവരം എക്സൈഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇന്നലെ നടന്ന യോഗത്തിലാണ് ബോര്‍ഡ് മെമ്പര്‍മാര്‍ പുതിയ യൂണീറ്റിനുള്ള അനുമതി നല്‍കിയത്.
ഇലക്ട്രിക് വാഹനങ്ങളുടെ വളര്‍ച്ച സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും ലിഥിയം-അയണ്‍ ബാറ്ററി അധിഷ്ഠിത സ്റ്റോറേജ് സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം വര്‍ധിക്കുമെന്നും കമ്പനിയുടെ എംഡിയും സിഇഒയുമായ സുബീര്‍ ചക്രബര്‍ത്തി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എസിസി ബാറ്ററി സ്റ്റോറേജുകള്‍ക്കായി പ്രഖ്യാപിച്ച പിഎല്‍ഐ പദ്ധതിയുടെ ഭാഗമാവുമെന്നും കമ്പനി അറിയിച്ചു. 18,100 കോടിയാണ് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേന്ദ്രം ഈ മേഖലയില്‍ ചെലവഴിക്കുക.
ഒരു ഗിഗാവാട്ടിന് (ഴംവ) കുറഞ്ഞത് 100 മില്യണ്‍ ഡോളറിന്റെ ചെലവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മള്‍ട്ടി ഗിഗാവാട്ട് ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണ പ്ലാന്റാണ് കമ്പനി സ്ഥാപിക്കുന്നത്. ഭാവിയില്‍ ഇലക്ട്രിക് വാഹന വിപണി ശക്തമാവുമ്പോള്‍ ഏറ്റവും അധികം നേട്ടമുണ്ടാക്കും എന്ന് കരുതപ്പെടുന്ന കമ്പനികളില്‍ ഒന്നാണ് എക്സൈഡ്.