
ന്യൂഡല്‍ഹി: പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രത്യേക കോവിഡ് സെസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഈ ആവശ്യം വച്ചിരിക്കുന്നത്. ഇതിലൂടെ കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് അരലക്ഷം കോടി അധിക വരുമാനം കണ്ടെത്താനാവുമെന്നാണ് വിലയിരുത്തുന്നത്.
സിഗററ്റ്, ബീഡി, പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കൊവിഡ് സെസ് ഏര്‍പ്പെടുത്തിയാല്‍ 49,740 കോടി വരെ നേടാനാവും. കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലി കൂടുതല്‍ സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ തന്നെ നികുതി വര്‍ധനവിലൂടെ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും കരുതപ്പെടുന്നു.
ഓരോ ബീഡിക്കും സിഗററ്റിനും മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഒരു രൂപ കൊവിഡ് സെസ് ഏഞപ്പെടുത്തിയാല്‍ തന്നെ നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍. പുകയില ഉല്‍പ്പന്നത്തിന്റെ വിലയുടെ 75 ശതമാനം വരെ നികുതി ചുമത്താമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയില്‍ സിഗററ്റിന്റെ വിലയില്‍ 49.5 ശതമാനമാണ് നികുതി. ബീഡിക്ക് 22 ശതമാനവും പുക ഇല്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ മേലുള്ള നികുതി 63.7 ശതമാനവുമാണ്. രാജ്യത്ത് സിഗറ്റ് വലിക്കുന്നവരുടെ രണ്ട് മടങ്ങോളമാണ് ബീഡി വലിക്കുന്നവരുടെ എണ്ണം.