
മുംബൈ: ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി വളര്‍ച്ചാനിരക്ക് ഏപ്രില്‍ മാസത്തില്‍ കുത്തനെ ഇടിഞ്ഞു. മാര്‍ച്ചില്‍ 34.6 ശതമാനമായിരുന്ന ഇന്ത്യയുടെ കയറ്റുമതി രംഗത്തെ ഇടിവ്, ഏപ്രില്‍ മാസത്തില്‍ 60.3 ശതമാനമായി ഉയര്‍ന്നു. ലോകത്ത് കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതം ഏറ്റവും ഗുരുതരമായി ബാധിച്ച 22 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാല്‍, ചൈനയുടെ കയറ്റുമതി 2.2 ശതമാനം വര്‍ധിച്ചെന്നാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണാണ് വലിയ തോതില്‍ കയറ്റുമതി ഇടിയാന്‍ കാരണമായത്. ഇന്ത്യയുമായി ഏറ്റവും അടുത്ത വ്യാപാര സൗഹൃദം നിലനിര്‍ത്തുന്ന രാജ്യങ്ങളെയും ഇത് ബാധിച്ചു. നേപ്പാളില്‍ 54.5 ശതമാനവും മംഗോളിയയില്‍ 54.4 ശതമാനവും പരാഗ്വേയില്‍ 50.9 ശതമാനവും ടുണീഷ്യയില്‍ 48.9 ശതമാനവുമാണ് കയറ്റുമതിയിലുണ്ടായ ഇടിവ്.
പാക്കിസ്ഥാനില്‍ 46.6, അല്‍ബേനിയ 44.4, ജോര്‍ജിയ 27.9, ഇസ്രയേല്‍ 25.6, ദക്ഷിണ കൊറിയ 25.1, നോര്‍വേ 24, ജപ്പാന്‍ 22.3, വിയറ്റ്‌നാം 13.9, സിങ്കപ്പൂര്‍ 12.8, കൊസൊവോ 11.5 ശതമാനവും ഇടിവുണ്ടായി. ഇന്തോനേഷ്യ ഏഴ്, ചിലി 6.3, ഐസ്ലന്റ് 6.2, ബ്രസീല്‍ അഞ്ച്, തായ്വാന്‍ 1.1 ശതമാനവും കയറ്റുമതി ഇടിഞ്ഞു.