
ഇറക്കുമതിയിലെ ഇടിവിനെ തുടര്‍ന്ന് കണ്ടെയ്‌നറുകളുടെ രൂക്ഷമായ കുറവ് കയറ്റുമതിക്കാരെ പ്രതിസന്ധിയിലാക്കുന്നു. കണ്ടെയ്‌നറുകളുടെ കുറവ് കാരണം പ്രധാന അന്താരാഷ്ട്ര വാണിജ്യ റൂട്ടുകളിലെ ചരക്ക് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കാലിയായ കണ്ടെയ്‌നറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ഷിപ്പിംഗ് ലൈനുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് ഉന്നത വ്യവസായ സ്ഥാപനം വ്യക്തമാക്കി.
യുഎസിലേക്ക് ഒരു കണ്ടെയ്‌നര്‍ മാറ്റുന്നതിനായി ഷിപ്പിംഗ് ലൈനുകള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നിരക്ക് 60 ശതമാനം വര്‍ധിപ്പിച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഒ) കണക്കാക്കുന്നു. ആഫ്രിക്കന്‍ തുറമുഖങ്ങളുടെ കാര്യത്തില്‍, നിരക്ക് ഇരട്ടിയിലധികമാണ്, അതേസമയം യൂറോപ്പിലേയ്ക്കുള്ള ചരക്ക് നിരക്ക് 50 ശതമാനം ഉയര്‍ന്നു. മൊത്തത്തില്‍, എല്ലായിടത്തും നിരക്ക് 50 ശതമാനത്തിലധികം ഉയര്‍ന്നുവെന്ന് എഫ്‌ഐഇഒ പ്രസിഡന്റ് ശരദ് കുമാര്‍ സറഫ് പറഞ്ഞു. ഈ സാഹചര്യം ലഘൂകരിക്കാനുള്ള ഏക മാര്‍ഗം കാലിയായ കണ്ടെയ്‌നറുകള്‍ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയാണെന്ന് ഇന്ത്യന്‍ മാരിടൈം അതോറിറ്റി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. കയറ്റുമതി ചരക്ക് നിറയ്ക്കുന്നതിന് കണ്ടെയ്‌നറുകളില്ല. കണ്ടെയ്‌നറുകളുടെ അഭാവം കാരണം ഷിപ്പിംഗ് കമ്പനികള്‍ നിരക്ക് ഉയര്‍ത്തി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ യുഎസിലേക്കുള്ള ചരക്ക് നിരക്ക് 60 ശതമാനം ഉയര്‍ന്നു. ആഫ്രിക്കന്‍ തുറമുഖങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏകദേശം 100 ശതമാനമാണ്. യൂറോപ്യന്‍ തുറമുഖങ്ങള്‍ നിരക്ക് 50 ശതമാനം ഉയര്‍ത്തിയെന്ന് എഫ്‌ഐഇഒ മേധാവി അഭിപ്രായപ്പെട്ടു.
യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ആഴ്ചയില്‍ 10-15 കണ്ടെയ്‌നറുകള്‍ ആവശ്യമുള്ള ജയ്പൂര്‍ ആസ്ഥാനമായുള്ള ലോജിസ്റ്റിക് സ്റ്റാര്‍ട്ട്-അപ്പ് ജിഎക്‌സ്പ്രസ് ഇപ്പോള്‍ ഓരോ കണ്ടെയ്‌നറിനും 3,600 ഡോളര്‍ നല്‍കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നിരക്ക് 40 ശതമാനം ഉയര്‍ന്നതായി കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായ പ്രവീണ്‍ വസിഷ്ഠ പറഞ്ഞു. യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളിലേക്കാണ് കമ്പനി പ്രധാനമായും കയറ്റുമതി നടത്തുന്നത്. മൂന്ന് രാജ്യങ്ങളുടെയും കാര്യത്തില്‍ നിരക്ക് കുത്തനെ ഉയര്‍ന്നതായി അദ്ദേഹം പറഞ്ഞു.
ഇറക്കുമതിയില്‍ കുത്തനെ ഇടിവുണ്ടായതാണ് രാജ്യത്ത് കണ്ടെയ്‌നറുകളുടെ വലിയ കുറവിന് കാരണമായത്. കാലങ്ങളായി കയറ്റുമതിയെക്കാള്‍ കൂടുതല്‍ ഇറക്കുമതി നടക്കാറുണ്ട്. അതിനാല്‍ കണ്ടെയ്‌നറുകള്‍ക്ക് ഒരിക്കലും രാജ്യത്ത് ക്ഷാമമുണ്ടായിട്ടില്ല. എന്നാല്‍ കൊവിഡിന് ശേഷം കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ആഗോള വിതരണ തടസ്സങ്ങളുര ഡിമാന്‍ഡ് ഇടിവും സാമ്പത്തിക മാന്ദ്യവുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദേശ വ്യാപാര രീതി മാറിക്കൊണ്ടിരിക്കുകയാണ്. ഇറക്കുമതി കുറയുന്നതാണ് ഇന്ത്യയില്‍ കണ്ടെയ്‌നറുകള്‍ കുറയാന്‍ കാരണം.