ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചു, എന്നിട്ടും വ്യാപാര കമ്മി ഇരട്ടിയായി

June 16, 2021 |
|
News

                  ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചു, എന്നിട്ടും വ്യാപാര കമ്മി ഇരട്ടിയായി

ഇന്ത്യയുടെ വ്യാപാര കമ്മി ഒരു വര്‍ഷം കൊണ്ട് 99.61 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മേയില്‍ 3.15 ശതകോടി ഡോളര്‍ ആയിരുന്നു വ്യാപാര കമ്മിയെങ്കില്‍ 2021 മേയില്‍ അത് 6.28 ശതകോടി ഡോളറായി. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പില്‍ നിന്നുള്ള വിവരമനുസരിച്ചാണിത്. അതേസമയം ഈ വര്‍ഷം മേയില്‍ 32.27 ശതകോടി ഡോളറിന്റെ കയറ്റുമതി രാജ്യം നടത്തി. മുന്‍ വര്‍ഷം മേയില്‍ ഇത് 19.05 ശതകോടി ഡോളര്‍ മാത്രമായിരുന്നു. 69.35 ശതമാനം വര്‍ധന. എന്‍ജിനീയറിംഗ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജെംസ്, ജൂവല്‍റി എന്നിവയാണ് പ്രധാനമായും കയറ്റി അയച്ചത്.

രൂപയുടെ അടിസ്ഥാനത്തില്‍ 2,36,426.16 കോടി രൂപയുടെ കയറ്റുമതിയാണ് മേയില്‍ രാജ്യം നടത്തിയത്. 2020 മേയില്‍ ഇത് 1,44,166,01 കോടി രൂപയുടേതായിരുന്നു. 64 ശതമാനം വളര്‍ച്ച. ഏപ്രില്‍-മേയ് കാലയളവില്‍ രാജ്യത്തിന്റെ ഇറക്കുമതി 77.82 ശതമാനം വര്‍ധിച്ചു. 104.14 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 9.45 ശതകോടി ഡോളറിന്റെ ഓയ്ല്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. മേയ് 2020 ല്‍ നടത്തിയ 3.49 ശതകോടി ഡോളറിന്റെ ഇറക്കുമതിയെ അപേക്ഷിച്ച് 171.1 ശതമാനം വര്‍ധനയാണിത്. സ്വര്‍ണം ഇറക്കുമതിയും വര്‍ധിച്ചു. 679 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയാണ് മേയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയഴലില്‍ 76.31 ദശലക്ഷം ഡോളറിന്റേത് മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved