
ന്യൂഡല്‍ഹി: സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളുടേയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കയറ്റുമതി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് ഉയര്‍ന്നത്. 2021-2022 ഏപ്രില്‍ ജനുവരി കാലയളവില്‍ ഇത് 19.7 ബില്ല്യണ്‍ ഡോളറായിരുന്നു. വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുമാസ കാലയളവിലെ കയറ്റുമതി 15.97 ബില്യണ്‍ ഡോളറായിരുന്നു. അരിയുടെ കയറ്റുമതിയാണ്.
വിദേശ നാണ്യത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത്. 7.7 ബില്യണ്‍ യുഎസ് ഡോളറാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതുപോലെ ഗോതമ്പ് കയറ്റുമതിയും ഉയര്‍ന്നു. ഈ കാലയളവില്‍ 1.74 ബില്യണ്‍ ഡോളറാണ് ഉയര്‍ന്നത്.നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ പത്ത് മാസ കാലയളവില്‍ മാംസം, പാലുല്‍പ്പന്നങ്ങള്‍, കോഴി ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി 13 ശതമാനം വര്‍ദ്ധിച്ചു. ഇത് 3.40 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.