
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. യുഎസ്-ചൈനാ വ്യാപാര തര്‍ക്കവും ആഭ്യന്തര ഉത്പ്പാദനത്തില്‍ നേരിട്ട ഭീമമായ ഇടിവുമാണ് സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 6.57 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ കയറ്റുമതി വ്യാപാരം 26 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗികമായ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രാസവസ്തുക്കള്‍, പെട്രോളിയം, എന്‍ജിനീയറിംഗ് ഉത്പ്പന്നങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 30 പ്രധാനപ്പെട്ട ഉത്പ്പന്നങ്ങളിലെ 22 ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇറക്കുമതിയിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഇറക്കുമതിയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 13.9 ശതമാനം ഇടിവ് രേഖപ്പെടുത്തി 36.9 ബില്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 2018 സെപ്റ്റംബറില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരം 27.8 ബില്യണ്‍ ഡോളറിലേക്കെത്തിയിരുന്നു. എന്നാല്‍ ഇറക്കുമതി ഇന്ത്യയുടെ ഇറക്കുമതി 2019 സെപ്റ്റംബറിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019 സെപ്റ്റംബറില്‍ ഇന്ത്യയുടെ ഇറക്കുമതി വ്യാപാരം 42.82 ബില്യണ്‍ ഡോളറിലേക്കെത്തി. എന്നാല്‍ മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇറക്കുമതി വ്യാപാരം 36.89 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയത്. ഇറക്കുമതി വ്യാപാരം വര്‍ധിച്ചതോടെ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വ്യാപാര കമ്മി 10.86 ബല്യണ്‍ ഡോളറിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വ്യാപാര കമ്മി ഏഴ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ വ്യാപാര കമ്മിയായ രേഖപ്പെടുത്തിയിട്ടുള്ളത് 14.95 ബില്യണ്‍ ഡോളറായിരുന്നു. ആഗസ്റ്റ് മാസത്തില്‍ വ്യാപാര കമ്മി 13.45 ബില്യണ്‍ ഡോളറായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതേസമയം കയറ്റുമതി കുറഞ്ഞ് ്ഇറക്കുമതി വര്‍ധിച്ചതാണ് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാനുള്ള പ്രധാന കാരണം. സെപ്റ്റംബറില്‍ കയറ്റുമതിയേക്കാള്‍ ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് വ്യാപാര കമ്മി കുറയാനിടയാക്കിയിട്ടുള്ളത്.