
അബുദാബി തുറമുഖത്തിലൂടെ നടക്കുന്ന കയറ്റുമതി മൂല്യത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കയറ്റുമതി മൂല്യം 36.6 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യകതമാക്കുന്നത്. ദുബായ് അടക്കമുള്ള മേഖലയില്‍ വ്യാപാരം ശക്തിപ്പെടുകയും, എമിറേറ്റ്‌സിന്റെ വിവിധ ഇടങ്ങളില്‍ വാണിജ്യ രംഗം കൂടുതല്‍ മികവ് പുലര്‍ത്തിയതോടെയാണ് അബുദാബി തുറമുഖം വഴിയുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടായിട്ടുള്ളതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ വാണിജ്യ മേഖലയ്ക്ക് നല്‍കിയ പ്രോത്സാഹനമാണ് കയറ്റുമതി മൂല്യം വര്‍ധിക്കുന്നതിന് കാരണമായത്.
2018 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൂന്നാം പാദത്തില്‍ 3.8 ബില്യം ദിര്‍ഹമാണ് ഉണ്ടായിരുന്നു. നാലാം പാദത്തിലേക്ക് കടന്നുപ്പോള്‍ 12.2 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. അബുദാബി സ്റ്റാറ്റിസ്റ്റിക് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് എമിറേറ്റ്‌സ് മേഖലയിലെ വ്യാപാരത്തില്‍ കയറ്റുമതി മൂല്യം വര്‍ധിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എണ്ണ ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് പ്രധനാമയും എമിറേറ്റ്‌സ് മേഖല വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഏഷ്യ പസഫ് മേഖലയിലൂടെ വ്യാപാരം ശക്തിപ്പെടുത്താനുള്ള നീക്കമാണ് യുഎഇ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. യുഎഇയുടെ വിദേശ വ്യാപാരത്തിന്റെ ഏറിയ പങ്കും ഏഷ്യ പസഫിക് മേഖലയിലൂടെയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സൗഹൃദവും, വ്യാപാര ബന്ധവുമാണ് അബുദാബി തുറമുഖത്തിലൂടെയുള്ള കയറ്റുമതി മൂല്യം വര്‍ധിക്കാന്‍ കാരണമായത്. എണ്ണ ഉത്പാദനത്തിലൂടെയുള്ള കയറ്റുമതി മൂല്യം തന്നെയാണ് ഇതില്‍ എടുത്തു പറയേണ്ട പ്രധാന കാര്യം.എമിറേറ്റ്‌സിന്റെ നയതന്ത്ര ബന്ധം ശ്ക്തിപ്പെട്ടതോടെയാണ് വ്യാപാര മേഖലയില്‍ വന്‍ കുതിപ്പുണ്ടായത്.
എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചതോടയാണ് എമിറേറ്റ്‌സിന്റെ കയറ്റുമതി മൂല്യം വര്‍ധിച്ചതെന്ന വിലയിരുത്തലും ഉണ്ട്. അബുദാബി തുറമുഖം വഴിയുള്ള കയറ്റുമതി മൂല്യത്തിന്റെ വിവിധ കണക്കുകള്‍ ഇങ്ങനെയാണ്. സര്‍ക്കാര്‍, ബിസിനസ് മേഖലയിലെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. അബുദാബി ബിസിനസ് മേഖലയിലുള്ള കയറ്റുമതി മൂല്യം 32.6 ശതമാനമാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാറിന്റെ കയറ്റുമതി മൂല്യത്തില്‍ 43.3 ശതമാനം വര്‍ധനവാണ് ഉണ്ട