എക്സ്ട്രാവല്‍മണി ഡോട്ട് കോമിനെ പങ്കാളിയായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

November 19, 2020 |
|
News

                  എക്സ്ട്രാവല്‍മണി ഡോട്ട് കോമിനെ പങ്കാളിയായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനായുള്ള ഔദ്യോഗിക 'ട്രാവല്‍ മണി' പങ്കാളിയായി എക്സ്ട്രാവല്‍മണി ഡോട്ട് കോമിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. വിദേശനാണയ വിനിമയത്തിനും പണമടയ്ക്കല്‍ സേവനങ്ങള്‍ക്കുമുള്ള ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ വിപണന കേന്ദ്രമാണ് എക്സ്ട്രാവല്‍മണി ഡോട്ട് കോം. വിദേശത്തേക്ക് പണം അയയ്ക്കുന്നതിനും കറന്‍സി എക്സ്ചേഞ്ച് ബുക്ക് ചെയ്യുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുകയാണ് 2015ല്‍ രൂപീകരിച്ച കമ്പനിയുടെ ലക്ഷ്യം. നിലവില്‍ രാജ്യമൊട്ടാകെ, 6500ലേറെ പങ്കാളിത്ത ഫോറെക്സ് സ്റ്റോറുകളുടെ ശൃംഖലകരുത്ത് എക്സ്ട്രാവല്‍മണി ഡോട്ട് കോമിനുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫോറെക്സ് സേവന ദാതാക്കളിലൊന്നായി ഉയരുകയും ചെയ്തു.

ഞങ്ങളുടെ ഹോം ടീമും, ലോകമെമ്പാടും ഏറ്റവും വലുതും വിശ്വസ്തവുമായ ആരാധകവൃന്ദങ്ങളുള്ള ക്ലബ്ബുകളിലുമൊന്നായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ട്രാവല്‍ മണി പങ്കാളികളാവുന്നതില്‍ ഞങ്ങള്‍ ആഹ്ലാദഭരിതരാണെന്ന് എക്സ്ട്രാവല്‍മണി ഡോട്ട് കോം സിഇഒ ജോര്‍ജ്ജ് സക്കറിയ പറഞ്ഞു. എല്ലാ സീസണിലും ഞങ്ങളുടെ എല്ലാ അംഗങ്ങള്‍ക്കുമൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യം ഹോം ഗ്രൗണ്ട് മത്സരം കാണാനെത്തുന്നത് എക്സ്ട്രാവല്‍മണി ഡോട്ട് കോമിന്റെ പാരമ്പര്യമായിരുന്നു. ഈ വര്‍ഷം ഔദ്യോഗിക പങ്കാളിയെന്ന നിലയില്‍ ഉയര്‍ന്ന തലത്തില്‍ അവരെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന സീസണിനുള്ള ക്ലബ്ബിന്റെ പാര്‍ട്ണര്‍മാരുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയില്‍ ചേരുമ്പോള്‍, ഞങ്ങളുടെ കുടുംബത്തിലേക്ക് എക്സ്ട്രാവല്‍മണി ഡോട്ട് കോമിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണെന്ന് പങ്കാളിത്ത പ്രഖ്യാപനവേളയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. വിജയകരമായ ഒരു പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോവുന്നതിനൊപ്പം ഈ സഹകരണത്തിന്റെ വിവിധ ആനുകൂല്യങ്ങള്‍ ഞങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved