ഓഗസ്റ്റിലും ഐപിഒയുടെ കുത്തൊഴുക്ക്; എക്സാരോ ടൈല്‍സ് ഓഹരി വിപണിയിലേക്ക്

July 30, 2021 |
|
News

                  ഓഗസ്റ്റിലും ഐപിഒയുടെ കുത്തൊഴുക്ക്;  എക്സാരോ ടൈല്‍സ് ഓഹരി വിപണിയിലേക്ക്

ജൂലൈയിലെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) പെരുമഴ ഓഗസ്റ്റിലും തുടരുകയാണ്. ഓഗസ്റ്റിലും പ്രമുഖ കമ്പനികള്‍ ഐപിഓയ്ക്ക് ഒരുങ്ങുന്നതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍. ഒന്നു രണ്ട് പേര്‍ അവരുടെ ഓഹരി അരങ്ങേറ്റത്തിന്റെ വിശദാംശങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എക്സാരോ ടൈല്‍സ് ആണ് ഏറ്റവും പുതുതായി അവരുടെ പ്രൈസ് ബാന്‍ഡ് പുറത്തിറക്കിയിട്ടുള്ളത്.

ഓഗസ്റ്റ് നാല് മുതല്‍ ആറ് വരെ നടക്കുന്ന ഐപിഓയില്‍ എക്‌സാരോ ടൈല്‍സ് ലിമിറ്റഡിന്റെ പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 118-120 എന്ന നിരക്കില്‍ നിശ്ചയിച്ചിട്ടുണ്ട്. ഐപിഒയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 125 ഓളം ഷെയറുകളില്‍ അപേക്ഷിക്കാം, അതായത് പരമാവധി അപേക്ഷയുടെ വലുപ്പം 15,000 രൂപ. 13.19 ദശലക്ഷം ഓഹരികള്‍ കമ്പനി പുറത്തിറക്കും. ഇതില്‍ 11.19 ദശലക്ഷം പുതിയ ഇഷ്യുവും ദീക്ഷിത് കുമാര്‍ പട്ടേലിന്റെ ഉടമസ്ഥതിയിലുള്ള 2.24 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും ഉള്‍പ്പെടുന്നു.

പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം വായ്പകളുടെ തിരിച്ചടവ് / പ്രീപേ എന്നിവയ്ക്കായി വിനിയോഗിക്കും, കൂടാതെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് കമ്പനി പറയുന്നത്. എക്സാരോ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് രണ്ട് ഉല്‍പാദന ഫെസിലിറ്റികളും ഏകദേശം 13 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഉല്‍പാദന ശേഷിയുമുള്ള പ്രമുഖ ടൈല്‍ നിര്‍മാതാക്കളാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 243.96 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇത് 244 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ അറ്റാദായം 11.26 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 8.92 കോടി രൂപയായിരുന്നു.

Read more topics: # ഐപിഒ, # ipo, # Exxaro Tiles,

Related Articles

© 2025 Financial Views. All Rights Reserved