പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്

July 13, 2020 |
|
News

                  പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് പരസ്യങ്ങള്‍ നിരോധിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതെന്നാണ് സൂചന.

മീഡിയ പരസ്യങ്ങളിലൂടെയുള്ള വിദേശ ഇടപാടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നുവെന്ന എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഫേസ്ബുക്ക് ഒഴിവാക്കുന്നത്. നേരത്തെ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പരസ്യ നയത്തില്‍ ചില മാറ്റങ്ങള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇക്കര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പരസ്യം നിരോധിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോ എന്ന ആശങ്കയും ഫേസ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്. അതേ സമയം രാഷ്ട്രീയ പരസ്യങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved