ഫേസ്ബുക്ക് അടയ്ക്കേണ്ടി വരിക 34280 കോടി രൂപ പിഴ! സ്വകാര്യതാ ലംഘനം കുരുക്കായതോടെ സോഷ്യല്‍ മീഡിയാ ഭീമനെ വെട്ടിലാക്കി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും

July 13, 2019 |
|
News

                  ഫേസ്ബുക്ക് അടയ്ക്കേണ്ടി വരിക 34280 കോടി രൂപ പിഴ! സ്വകാര്യതാ ലംഘനം കുരുക്കായതോടെ സോഷ്യല്‍ മീഡിയാ ഭീമനെ വെട്ടിലാക്കി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും

വാഷിങ്ടന്‍: സമൂഹ മാധ്യമ ഭീമനായ ഫേസബുക്കിന് അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ (34280 കോടി ഇന്ത്യന്‍ രൂപ) പിഴയടക്കാന്‍ ഉത്തരവ്. സ്വകാര്യതാ ലംഘനം സംബന്ധിച്ചുള്ള അന്വേഷണത്തിന് പിന്നാലെയാണ് കമ്പനി പിഴയടയ്ക്കണമെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) ഉത്തരവ് ഇറക്കിയിരിക്കുന്നത്. കമ്പനി പിഴയടയ്ക്കണമോ എന്നതില്‍ എഫ്ടിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വേണം എന്നതില്‍ റിപ്പബ്ലിക്കന്‍ വിഭാഗം വക മൂന്നും ഡെമോക്രാറ്റ് വിഭാഗത്തില്‍ നിന്നും രണ്ടും വോട്ടുകളാണ് തേടിയെത്തിയത്. വിഷയമിപ്പോള്‍ യുഎസ് നീതി വകുപ്പിന് കൈമാറിയിരിക്കുകയാണ്. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ എന്തൊക്കെ നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത് എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തില്‍ പ്രതികരിക്കാന്‍ എഫ്ടിസിയും ഫേസ്ബുക്കും തയാറായിട്ടില്ല. 

എന്നാല്‍ സംഭവം രമ്യയതില്‍ അവസാനിപ്പിക്കാന്‍ അഞ്ചു ബില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കേണ്ടി വരുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ ഏപ്രിലില്‍ അറിയിച്ചിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ 87 മില്യണ്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കെതിരെ പരാതി വന്ന് മാസങ്ങള്‍ മാത്രം പിന്നിടുന്ന വേളയിലാണ് ഫേസ്ബുക്കിനെതിരെയും സ്വകാര്യത സംബന്ധിച്ച് നിയമക്കുരുക്ക് മുറുകുന്നത്. പിഴത്തുക അടയ്ക്കേണ്ടി വരുമെന്ന് കാര്യത്തില്‍ സ്ഥിരീകരണമായാല്‍ ടെക്ക്നോളജി കമ്പനിക്ക് മേല്‍ എഫ്ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയായിരിക്കും ഇത്. എന്നാല്‍ 2018ല്‍ 56 ബില്യണ്‍ വരുമാനം ലഭിച്ച ഫേസ്ബുക്കിന് ഈ തുക അടയ്ക്കാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്.

Related Articles

© 2024 Financial Views. All Rights Reserved