
ദില്ലി: സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ 110 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. ഏതാണ്ട് 787 കോടി രൂപയിലേറെയാണ് നിക്ഷേപം നടത്തുന്നത്. അണ്‍അക്കാദമി (ഡിമരമറലാ്യ) എന്ന സ്റ്റാര്‍ട്ടപ്പിനാണ് വന്‍ നേട്ടം സ്വന്തമാക്കാനായത്.
ഫേസ്ബുക്ക് ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ പ്രൊജക്ടാണിത്. മീഷോ എന്ന സോഷ്യല്‍-കൊമേഴ്‌സ് സ്ഥാപനത്തിലാണ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് നിക്ഷേപം നടത്തിയത്. സംരംഭകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ചെറു നഗരങ്ങളിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് മീഷോയുടെ പ്രവര്‍ത്തനം.
ഫേസ്ബുക്ക് നിക്ഷേപത്തില്‍ സന്തോഷമുണ്ടെന്ന് അണ്‍അക്കാദമിയുടെ സഹ സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജല്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിക്ഷേപം കൂടുതല്‍ പരീക്ഷാ സഹായ കാറ്റഗറികള്‍ ആരംഭിക്കാനായി ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇതിന് പുറമെ, നിലവില്‍ കമ്പനിക്ക് സഹായം നല്‍കി വന്നിരുന്ന എയ്ഞ്ചല്‍ ഇന്‍വസ്റ്റര്‍മാരെ ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക പുരോഗതിയില്‍ ഫേസ്ബുക്ക് ഒരു സഖ്യകക്ഷിയാണെന്നും രാജ്യത്തിന്റെ ഇന്റര്‍നെറ്റ് പരിസ്ഥിതി മെച്ചപ്പെട്ടതാണെന്നും ഞങ്ങള്‍ അതില്‍ അതീവ ആവേശത്തിലാണെന്നും ഇന്ത്യയിലെ ഫേസ്ബുക്ക് മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ പറഞ്ഞു. അണ്‍അക്കാദമിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകളോടുള്ള ഞങ്ങളുടെ പ്രതിബന്ധത ശക്തിപ്പെടുത്തുന്നതോടൊപ്പം പഠനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന കമ്പനിയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും നല്ല വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുകയാണ് അണ്‍അക്കാദമിയുടെ ലക്ഷ്യം. പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകളും ലൈവ് ക്ലാസുകളുമുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. നിലവില്‍ അണ്‍അക്കാദിയ്ക്ക് 90,000 സജീവ വരിക്കാരാണുള്ളത്.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കമായി 2015 ല്‍ തുടങ്ങിയതാണിത്. വിദ്യാഭ്യാസപരമായ വീഡിയോകളുടെ നിര്‍മ്മാണവും ലൈവ് ഇന്ററാക്ടീവ് ക്ലാസുകളും പ്രദാനം ചെയ്യുന്നതാണ് ഈ പ്ലാറ്റ്‌ഫോം. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ഒരു മില്യണ്‍ വീഡിയോകളാണ് ഇതിലുള്‍പ്പെടുത്തിയത്.10,000 ല്‍പ്പരം അധ്യാപകരാണ് നിലവിലുള്ളത്. 700 നു മുകളില്‍ അധ്യാപകര്‍ ദിവസവും ക്ലാസുകളെടുത്ത് വരുന്നു.