
ഫെയ്‌സ് ബുക്ക് ഇപ്പോള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ക്വാട്ട് ആന്‍ഡ് റിപ്ലേ ഫീച്ചര്‍ എന്നാണതിന്റെ പേര്. വാട്‌സപ്പില്‍ സജീവമായി ഉപയോഗിക്കുന്ന ഈ ഫീച്ചര്‍ റിപ്ലേ ചെയ്യുമ്പോള്‍ മെസേജുകള്‍ ക്വോട്ട് ചെയ്ത് അയക്കാന്‍ കഴിയും. ഫെയ്‌സ് ബുക്ക് മെസഞ്ചറിലാണ് ഈ ഫീച്ചര്‍ ഇനി ഉപയോഗിക്കാന്‍ പറ്റുക.മറുപടി നല്‍കേണ്ട സന്ദേശം, ഫോട്ടോ, ടെക്‌സ്റ്റ്, വീഡിയോ എന്നിവയ്ക്ക് പ്രസ് ചെയ്താല്‍ മതി. ക്വാട്ടുകള്‍ ഉപയോഗിച്ച് മറുപടി അയക്കാന്‍ പറ്റും. വാട്‌സാപ്പില്‍ ഉപയോഗിക്കുന്ന റിപ്ലേ ഓപ്ഷന്‍ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളത്.
വാട്‌സാപ്പിന്റെ ക്വാട്ട് ഫീച്ചര്‍ ഫെയ്‌സ് ബുക്ക് മെസഞ്ചറില്‍ ഉള്‍പ്പെടുത്തുന്നതോടെ സന്ദേശങ്ങള്‍ക്ക് വ്യക്തമായ രീതിയില്‍ മറുപടി നല്‍കാനാകും. ഫെയ്‌സ് ബുക്ക് മെസഞ്ചറില്‍ അണ്‍സെന്‍ഡ് ഫീച്ചറും ഉള്‍പ്പെടുത്തിയിരുന്നു. വാട്‌സാപ്പില്‍ ഉപയോഗിക്കുന്ന അതേ ഫീച്ചറും തന്നെയാണിത്. വളരെ വേഗത്തില്‍ അനാവശ്യ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ പറ്റുന്ന ഫീച്ചറാണിത്. ഫെയ്‌സ്ബുക്ക് വാട്‌സാപ്പിലും, ഇന്‍സ്റ്റഗ്രാമിലും നിരവധി ഫീച്ചറുകളാണ് ഒരുക്കിവെച്ചിട്ടുള്ളത്.